Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]
ആഗ്രഹങ്ങളുടെ വില

നാണുവിനൊപ്പം നടന്നു , ഞാൻ രാവിലെ ഉറക്കം എണീറ്റ പത്തായം പോലെ ഉള്ള മുറിയിലേക്ക് എത്തി .. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. കോളേജിലെ കൂട്ടുകാരൻ അജുവിനെ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് ഉറങ്ങാൻ കിടക്കുമ്പോളാണ്. അവൻ അയച്ചു തരുന്ന തുണ്ട് നോക്കി തെന്നിച്ചും റീൽസ് കണ്ടു കണ്ടുമായി പോയി കുറെ നാളായുള്ള ഉറക്കം. ഇതിപ്പോ തോണ്ടാൻ ഫോണോ ഒരു തേങ്ങയും ഇല്ല മൊത്തത്തിൽ ശോകം
ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
ആസ് യൂഷ്വൽ കര കര ശബ്ദത്തോടെ വാതിൽ തുറന്നു.
രാത്രി പൂർണമായിട്ടില്ല. ആകാശത്ത് അല്പം വെളിച്ചം ബാക്കിയുണ്ട്. നടുമുറ്റത്തെ ചുവന്ന മണ്ണ് കാലുകൾക്കടിയിൽ ഈർപ്പത്തോടെ പതുപതുപ്പായി അനുഭവപ്പെട്ടു. ഇളം കാറ്റ് എന്നെ തഴുകി പോകുന്നുണ്ടായിരുന്നു. നേർത്ത മണത്തോട് കൂടിയ മന്ദമാരുതൻ. മരങ്ങളുടെ ഇലകൾ ചെറുതായി മുഴങ്ങുന്നു. മരങ്ങളുടെ ഇലകൾ ആടിയുലയുന്നത് പോലെ ഒരു നേർത്ത ശബ്ദവും.
ഞാൻ നേരത്തെ ജനൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഇപ്പോഴും കണ്ണിൽ നിൽക്കുന്നു.. മരങ്ങൾക്ക് നടുവിൽ ഇരുണ്ട് കിടക്കുന്ന ആ സ്ഥലം “ സർപ്പക്കാവ്” . ഒരു നിഴൽ അവിടെ നീങ്ങിയതായി തോന്നി. അതോ എന്റെ മനസ്സിന്റെ കളിയാണോ?
“മൈര്… ഇപ്പോൾ നിഴലുകളെയും സംശയിക്കാൻ തുടങ്ങി,”
ഞാൻ ഉള്ളിൽ മന്ത്രിച്ചു.
“റബ്ബർ തോട്ടത്തിൽ രാത്രി ഒന്നരക്ക് പെടുക്കാൻ പോകുന്ന എനിക്ക് എന്ത് സർപ്പക്കാവ്”
രാവിലെ ഞാൻ നോട്ടമിട്ടു വെച്ച ആ അകത്തളത്തിലെ കുളത്തിലേക്ക് ഞാൻ നടന്നു. വെള്ളം കറുത്ത് കിടക്കുന്നു. അരികിൽ മരങ്ങളുടെ നിഴൽ. ഒരു നേർത്ത പാളി പോലെ നക്ഷത്ര കൂട്ടം
💬 Comments
View all comments