Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]
നിയന്ത്രണത്തിലാണ് എന്നാണ് ഇത് വരെ മനസിലായത്. . അയാളുടെ വാക്ക് ആണ് നിയമങ്ങൾ അയാളെ പേടിച്ചു പഞ്ചപുച്ഛം അടക്കിയാണ് ഇവിടെ ഉള്ളവർ എല്ലാം കഴിയുന്നത്. കേട്ടത് ഒക്കെ ശരിയാണെങ്കിൽ ആ കഴുവേറിയാണ് ഇവിടുത്തെ രാജാവ്.
കുറെ സ്ത്രീകൾ പല രൂപത്തിൽ പല ഭാവത്തിൽ പല പ്രായത്തിൽ ഉള്ളതുങ്ങൾ. കുറെ മണ കുണാഞ്ചൻ ആണുങ്ങൾ , പിന്നെ കുറച്ചു അയ്യോ പാവം പണിക്കാർ, കണ്ണെത്താ ദൂരത്തുള്ള ഭൂമി, ഒരുപാട് സമ്പത്ത് ഉണ്ടാകേണ്ടതാണ്. സെറ്റ് അപ്പൊ കാണുമ്പോൾ … എല്ലാം.
അയിത്തം ഉണ്ട്. എന്നാണു തോന്നുന്നത് . നമ്മളൊക്കെ അകത്തേക്ക് കയറുമ്പോൾ പണിക്കാർ ഒക്കെ ദൂരെ നിൽക്കണം. നാണു ഉൾപ്പെടെ മറ്റുള്ളവരുടെ മുന്നിൽ എന്നോട് അകലം പാലിക്കുന്നത് ഞാൻ മനസിലാക്കിയിട്ടുണ്ടായിരുന്നു . പക്ഷേ രാത്രിയിൽ ആ നിയമങ്ങൾ ആരും പാലിക്കാറില്ല എന്നതിന് ഇന്നലെ എന്റെ മുന്നിൽ തുറന്നു വെച്ച കരിംപൂർ സാക്ഷി
“ഇവിടെ ദൈവവും രാജാവും പ്രധാനമന്ത്രിയും പ്രെസിഡന്റും എല്ലാം കാരണവരാണ്. ചാത്തൻ അയാളുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആണെന്ന് തോന്നുന്നു.”
ഞാൻ കണ്ണടച്ച് മൂക്ക് തപ്പി പിടിച്ചു ഒന്ന് കൂടെ മുങ്ങി നിവർന്നു
അപ്പോഴാണ് ശബ്ദം കേട്ടത്.
സർപ്പക്കാവിൽ നിന്ന്. ഒരു മന്ത്രം പോലെ. അല്ല… ഒരു നിലവിളി പോലെ.
“നിലവിളി ആണോ ശീൽക്കാര ശബ്ദം ആണോ……”
ഞാൻ കണ്ണ് തുറന്നു നോക്കി.
ഒരു നിഴൽ. മരങ്ങളുടെ ഇടയിൽ. ഒരു നിമിഷം. പിന്നെ അപ്രത്യക്ഷമായി. പെട്ടെന്ന് എന്നെ കണ്ടു മറഞ്ഞ പോലെ
എന്റെ ശരീരം ചെറുതായി വിറച്ചു. തണുപ്പിനേക്കാൾ പേടി കൊണ്ടാണെന്ന് തോന്നുന്നു ആ വിറയിൽ എന്റെ താടി കൂട്ടി
💬 Comments
View all comments