Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]
മുട്ടുന്നുണ്ടായിരുന്നു
“ഇത് മനസ്സിന്റെ കളിയാണ്… ഇത് മനസ്സിന്റെ കളിയാണ്… തോന്നൽ ആണ് ... ബീ കൂൾ ജോജി…”
ഞാൻ സ്വയം ആവർത്തിച്ചു.
പക്ഷേ ഹൃദയം ചെണ്ട കൊട്ടുന്നത് മാത്രം അവസാനിച്ചില്ല . താടിയുടെ ഇലത്താളവും.
ഞാൻ കരയ്ക്ക് നൈസ് ആയിട്ട് കയറി. തോർത്തു തപ്പിയിട്ട് കാണാഞ്ഞത് കൊണ്ട് മുണ്ട് തന്നെ പിഴിനു എന്റെ തല നന്നായി തുവർത്തി ,
വീണ്ടും പിഴിഞ്ഞ മുണ്ടും ഉടുത്തു ഞാൻ കുളത്തിൽ നിന്ന് എന്റെ മുറി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു
നടുമുറ്റത്തേക്ക് എത്തുമ്പോൾ ഒരു 75 വയസെങ്കിലും സ്ത്രീ അടുക്കളയുടെ വാതൽക്കൽ നിന്ന് എന്നെ നോക്കി. കൊച്ചെയി എന്ന് രാവിലെ നാണു വിളിച്ചത് ഇവരെ അല്ലെ . അവർ തല താഴ്ത്തി. അകത്തേക്ക് മാറി. എന്നിൽ നിന്നും അകന്നു മാറിയ പോലെ .. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു
" അതെയ് "
ആ തള്ള അല്ലെ എന്നെ വിളിച്ചത് . ഞാൻ പതിയെ നിന്ന്
"എന്ത് പറ്റി "
" കേളു കുഞ്ഞു ഈ സമയം ഒന്നും കുളിക്കാൻ പോകണ്ട കേട്ടോ. രാവിലെ അമ്പലത്തിൽ വിള ക്ക് വെച്ചതിനു ശേഷമേ ആരെങ്കിലും അവിടെ കുളിക്കാൻ ഇറങ്ങാറ് ഉള്ളു . ഇനി രാത്രി കുളിക്കണം എന്നാണ് എങ്കിൽ നേരത്തെ പറഞ്ഞാൽ മതി അറയിൽ ചൂട് വെള്ളം എത്തിക്കാം "
കൊച്ചേയി പതിഞ്ഞ ശബ്ദത്തിൽ എന്നോട് പറഞ്ഞു
ശെടാ ഈ മൈര് തള്ളയോക്കെ ബിൽഡ് അപ് തന്നു മനുഷ്യനെ പേടിപ്പിക്കുവാണല്ലോ എന്നാണ് ചിന്തിച്ചത് എങ്കിലും.
" ശരി
💬 Comments
View all comments