0%

Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]

Author : Simple Man Read All Parts 52.8K

* * * * * ** * * ** * * * * * * * * * * * * * * * * * * ** * * ** * * * * * * * * * *

അന്നത്തെ ദിവസം മൊത്തത്തിൽ ചുറ്റി കണ്ടതിൽ നിന്നും ഒരു കാര്യം എനിക്ക് പിടികിട്ടി

ഈ തറവാട് ഒരു ചെറിയ രാജ്യം പോലെയാണ്.

കാരണവർ രാജാവ്.

സഹോദരങ്ങൾ അവരുടെ സംബന്ധങ്ങൾ ,അമ്മമാർ, ബന്ധുക്കൾ, ഒന്നാം കിട പണിക്കാർ, അടിയാളർ… എല്ലാവരും അയാളുടെ കീഴിൽ. സ്ത്രീകൾക്ക് സ്വന്തമായി ഒരു അഭിപ്രായം പറയാൻ പോലും അവകാശമില്ല.

പുരുഷന്മാർക്ക് പോലും കാരണവരുടെ മുമ്പിൽ തല ഉയർത്താൻ പറ്റില്ല.

19 ആം നൂറ്റാണ്ടിൽ എപ്പോളോ ഉള്ള കേരളമാണ് .

തറവാടുകൾ ഇപ്പോഴും ശക്തമാണ്. ഇത് പോലെ പല പല തറവാടുകൾ ഉണ്ട്. പിന്നെ ഇതെല്ലം അടങ്ങുന്ന ഒരു നാട്ടു രാജ്യവും. പിന്നെ ഒരു സാമ്രാജ്യവും. പക്ഷെ തറവാടിന്റെ പുറത്തെ കാഴ്ചകൾ എനിക്ക് ഇപ്പോളും അന്യമാണ്

മരുമക്കത്തായം ആണ് നില നില്കുന്നത് എന്ന് തോന്നുന്നു

സ്ത്രീകൾക്ക് സ്വത്ത് അവകാശം ഉണ്ടെങ്കിലും, യഥാർത്ഥ അധികാരം പുരുഷന്മാരുടെ കൈയിലാണ്.

ജാതി വ്യവസ്ഥ ഇപ്പോഴും കനത്ത ഭാരമായി നില്കുന്നുണ്ടെന്നു ഉറപ്പ്

അയിത്തം.

തൊട്ടുകൂടായ്മ.

പണിക്കാരികൾ അകത്തേക്ക് കയറുമ്പോൾ പോലും ദൂരെ നിൽക്കണം. അവർക്ക് കടന്നു വരാൻ പാടില്ലാത്ത ഇടങ്ങൾ . കാരണവർ പുറത്തേക്ക് പോകുന്നത് പല്ലക്കിൽ ആണ്. അത് എടുക്കുന്നതും പറമ്പിലെ

💬 Comments

View all comments