Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]
മനസ്സിൽ പറഞ്ഞു.
“ചാത്തൻ പണിയെടുത്തു തുടങ്ങി......... "
പക്ഷേ എനിക്കിത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല.
ആ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ .”
അപ്പോഴാണ് നാണു വന്നത്.
“സമയമായി,”
അവൻ പറഞ്ഞു.
“കളത്തിലേക്ക് പോകാം.കാരണവർ കാത്തിരിക്കുന്നു.”
ഞാൻ അവന്റെ പിന്നാലെ നടന്നു.
കഴിഞ്ഞ ദിവസത്തെ പോലെ നേരം അത്രയ്ക്കിരുണ്ടിട്ടില്ല . സർപ്പക്കാവിലേക്കുള്ള വഴിയിൽ പക്ഷെ വെളിച്ചം തീരെ കുറവായിരുന്നു . ആ മുളങ്കാടുകൾ വെളിച്ചത്തെ മറക്കുവായിരുന്നു എന്ന് വേണം പറയാൻ .
അങ്ങിങ്ങായി കത്തുന്ന നിലവിളക്കിന്റെ വെളിച്ചം മാത്രം.
മരങ്ങൾ കാറ്റിൽ ഉലയുന്ന ശബ്ദം മാത്രം അവിടെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു .
കളത്തിൽ എത്തിയപ്പോൾ കാരണവർ ഇതിനകം അവിടെയുണ്ടായിരുന്നു.
കത്തുന്ന തീപന്തത്തിന്റെ ചുവട്ടിൽ കാരണവർ , ഒരു കളം അവിടെ വരച്ചിട്ടുണ്ടായിരുന്നു .
ചില പൂക്കളും ചന്ദനവും വെച്ചിരിക്കുന്നു.
ഇന്ന് പക്ഷെ അവിടെ കോഴിയെ കണ്ടില്ല
.
നാണു എന്റെ അരികിൽ നിന്നു.
കാരണവർ മന്ത്രങ്ങൾ ചൊല്ലിത്തുടങ്ങി.
ശബ്ദം താഴ്ന്ന്, ഭാരമായി.ഞാൻ കൽത്തറക്ക് സമീപം ആരുടെയോ പ്രേരണയിൽ ഇരുന്നു .
എന്റെ ശരീരത്തിൽ ആ ചൂട് വീണ്ടും പടർന്നു തുടങ്ങിയത് ഞാൻ അറിയാൻ തുടങ്ങി . കാൽമുട്ടുകളിൽ നിന്ന് മുകളിലേക്ക്.
മന്ത്രങ്ങൾ ഉയർന്നു കൊണ്ടേയിരുന്നു ഒരു പതിഞ്ഞ താളത്തിൽ
ആ നിമിഷം എനിക്ക് തോന്നി —
എന്റെ ചുറ്റും എന്തോ ഒരു സാന്നിധ്യം.
തണുപ്പ് അല്ല.
ചൂട്.
ഭാരം.
പിന്നെ ഒരു ശബ്ദം.ഉള്ളിൽ നിന്ന് അല്ല.പുറത്ത് നിന്ന്.വളരെ അടുത്ത് നിന്നും ശരിക്കും പറഞ്ഞാൽ എന്റെ തോളിൽ .
“കേളൂ…”
ഞാൻ തല തിരിച്ചു നോക്കി.
💬 Comments
View all comments