0%

Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]

Author : Simple Man Read All Parts 52.8K

നാണു എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്നു കുറച്ചു ദൂരെ .

കാരണവർ കണ്ണടച്ച് മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്നു.

ശബ്ദം വീണ്ടും.

“നീ വിളിച്ചു…ഞാൻ വന്നു.നിന്റെ ആഗ്രഹം…ഞാൻ കേട്ടു.”

എന്റെ ശ്വാസം നിന്നു.

എന്റെ കാലുകൾ വിറച്ചു.

“ആഗ്രഹം…പെണ്ണുങ്ങൾ…അത്രയേ ഉള്ളൂവോ?”

ആ മുഴക്കമുള്ള ശബ്ദം ചിരിച്ചു.

ഒരു വിചിത്രമായ ചിരി.

“നീ കൂടുതൽ ആഗ്രഹിക്കും ഞാൻ തരാം…പക്ഷേ വില കൊടുക്കണം.ഓരോ ആഗ്രഹത്തിനും…ഒരു വില.”

ഞാൻ ഒന്നും പറഞ്ഞില്ല.

വായ തുറക്കാൻ പോലും പറ്റിയില്ല എന്ന് പറയുന്നത് ആകും ശരി .

ശബ്ദം മാഞ്ഞു.

തീയുടെ ചിലയൽ മാത്രം ബാക്കി.

കാരണവർ തല ഉയർത്തി എന്നെ നോക്കി.

“ഇന്ന് അയാൾ സംസാരിച്ചോ?” കാരണവർ ചോദിച്ചു .

ഞാൻ തലയാട്ടി.ഒന്നും പറഞ്ഞില്ല.

കാരണവർ എന്റെ തോളിൽ കൈവെച്ചു.ചെറുതായി ചിരിച്ചു.

“ഇനി തുടങ്ങി,” അദ്ദേഹം മന്ത്രിച്ചു.

“ഇനി നീ മാത്രമല്ല…അയാളും കൂടെ ഉണ്ട്.”

ഞാൻ സർപ്പക്കാവിൽ നിന്ന് പുറത്തേക്ക് നോക്കി. കുറ്റാകൂരിരുട്ട് .മരങ്ങൾ.കാറ്റ്.

പക്ഷെ പതിവില്ലാത്ത വിധം ഒരു കണ്ണ് എവിടെ നിന്നോ എന്നെ നോക്കുന്ന പോലെ .

നാണുവിന്റെ വിളിയാണ് എന്നെ ഉണർത്തിയത്

ഞാൻ അവർടോപ്പം സർപ്പക്കാവിൽ നിന്ന് തിരിച്ച് നടന്നു.

വഴി കാണിക്കാൻ നിലവിളക്കിന്റെ വെളിച്ചം മാത്രം .

കാറ്റ് ഇപ്പോഴും ശക്തമാണ്.

മരങ്ങളുടെ ശബ്ദം നേരത്തെ കാരണവർ ജപിച്ച ഏതോ ഒരു മന്ത്രം പോലെ തോന്നുന്നുണ്ടായിരുന്നു .

നാണു എന്റെ അരികിൽ നടക്കുകയായിരുന്നു.ഒന്നും പറഞ്ഞില്ല.വെറുതെ ചിരിച്ചുകൊണ്ട്.

അവനു എന്നോട് എന്തോ ചോദിയ്ക്കാൻ ഉള്ളത് പോലെ . ഞാൻ അവനെ നോക്കി.

“ആ ശബ്ദം… നീ കേട്ടോ?”

നാണു

💬 Comments

View all comments