Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]
ആര് ഉത്തരം താരം
പുറത്ത് കാറ്റ് ഒരു കാര്യവും ഇല്ലാണ്ട് കുണു കുണാ വീശുന്നുണ്ടായിരുന്നു
ഞാൻ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഫാനിന്റെ കറ കറ ശബ്ദവും മൊബൈലും ഇല്ലാത്ത ഉറക്കം എന്നെ സംബന്ധിച്ച് ഇത്ര പ്രയാസം ആണെന്ന് ഞാൻ പതിയെ മനസിലാക്കുവായിരുന്നു .
ഉറക്കം വരുന്നതേ ഉണ്ടായിരുന്നില്ല...
ഞാൻ പതിയെ മേൽക്കൂരയിലേക്ക് നോക്കി. ഓടിന്റെ വിടവുകളിലൂടെ അല്പം ആകാശം കാണാം. നക്ഷത്രങ്ങൾ. എന്റെ ജീവിതത്തിൽ അല്ല ജോജിയുടെ ജീവിതത്തിൽ അവസാനമായി നക്ഷത്രങ്ങൾ കണ്ടത് എപ്പോഴാണെന്ന് ഓർമ്മയില്ല. ഫോൺ സ്ക്രീൻ മാത്രമേ നോക്കിയിരുന്നുള്ളൂ.അത് മാത്രം ആയിരുന്നു ഉണരാനും ഉറങ്ങാനും എന്റെ കൂട്ട്
"ടെലിഗ്രാം ഇല്ല… വാട്സ്ആപ്പ് ഇല്ല… എന്റെ ഏക കോൺടാക്ട് എന്റെ കാലിൽ കിടക്കുന്ന ചിലങ്ക പോലെ ഉള്ള കാൽമണിയും ഒരു പുള്ളുവൻ പയ്യനും,”
"അവസ്ഥ"
പുറത്ത് കാറ്റ് ശക്തമായി.
"ഇടി വെട്ടുന്നുണ്ടോ"
സർപ്പക്കാവിലെ മരങ്ങൾ കാറ്റിൽ ഉരസുന്ന ശബ്ദം ഉച്ചത്തിൽ എന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു .
ഒരു നിമിഷം എനിക്ക് തോന്നി — ആരോ എന്റെ പേര് വിളിക്കുന്നു.
പതുക്കെ. ദൂരെ നിന്ന്.
“കേളൂൂൂ…”
ഞാൻ എഴുന്നേറ്റു ഇരുന്നു, ശ്വാസം അടക്കി പിടിച്ചു നോക്കി
ഒന്നും ഇല്ല. കാറ്റ് മാത്രം.
“മനസ്സ് കളിക്കുകയാണ്… ജോജി, നീ ഭ്രാന്തനാകുകയാണ്,”
ഞാൻ സ്വയം പറഞ്ഞു.
അപ്പോഴാണ് വാതിൽക്കൽ മുട്ട് കേട്ടത്.
മൂന്ന് തവണ. പതുക്കെ.
ഞാൻ എഴുന്നേറ്റു. വാതിൽ തുറന്നു.
നാണുവായിരുന്നു അത് . കയ്യിൽ ഒരു ചെറിയ തൂക്കു വിളക്ക്. മുഖത്ത് ആ പരിചിതമായ ചിരി.
“കാരണവർ വിളിക്കുന്നു,” അവൻ മന്ത്രിച്ചു.
“ഇപ്പോൾ തന്നെ
💬 Comments
View all comments