Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]
വരണം.”
ഞാൻ ഒന്നും ചോദിച്ചില്ല. അല്ല എന്ത് ചോദിയ്ക്കാൻ എന്ത് അറിയാൻ വരുന്നത് പോലെ ആകട്ടെ .
വെറുതെ അവന്റെ പിന്നാലെ നടന്നു.
നടുമുറ്റം ഇരുണ്ടിരുന്നു. നിലവിളക്കുകളുടെ ദുർബലമായ വെളിച്ചം മാത്രം. കാറ്റ് ശരീരത്തിൽ തണുപ്പ് പടർത്തികൊണ്ടേയിരുന്നു മുണ്ടിന്റെ കൂടെ അവിടെ കിടന്ന ഒരു മേൽ മുണ്ട് മാത്രമായിരുന്നു എന്റെ വേഷം.
ഒരു കാര്യം എനിക്ക് മനസിലായി ഞങ്ങൾ നടക്കുന്നത് തറവാടിന്റെ പിന് ഭാഗത്തേക്കാണ് . സർപ്പക്കാവിന് കുറച്ചു ദൂരെ കരിങ്കല്ല് കൊണ്ട് കെട്ടിയ ഒരു ചെറിയ മുറി. എണ്ണയുടെയോ എന്തോ ചീഞ്ഞതിന്റെയോ ഒക്കെ ഒരു ദുർഗന്ധം. കല്ല് കെട്ടിയ പാതയിലൂടെ മുന്നോട്ട് നടന്നപ്പോൾ ആ ദുർഗന്ധം വേറെ എന്തോ ഒരു മനം പിരട്ടുന്ന മണമായി മാറിക്കൊണ്ടിരുന്നു എണ്ണയുംടെയും രൂക്ഷഗന്ധമുള്ള പൂക്കളടെയും കര്പൂരത്തിന്റെയും , മറ്റെന്തോക്കെയോ തിരിച്ചറിയാത്ത മണങ്ങൾ .
നാണു വേഗത കൂട്ടി അടച്ചിട്ടിരിക്കുന്ന വാതിൽ തള്ളി തുറന്നു. തൂക്ക് വിളക്ക് പടിയിൽ വെച്ച ശേഷം പതിയെ നടന്നു അകന്നു . എന്നോട് തല കൊണ്ട് അകത്തേക്ക് ചെല്ലാൻ കാണിച്ചു
ഞാൻ അകത്തേക്ക് പതിയെ നടന്നു കയറി
പഴയ സിനിമകളിൽ ഒക്കെ കാണുന്ന പോലെ ഒരു മുറി. നിറയെ കത്തുന്ന ചെരാതുകൾ ഒരു വലിയ കല്ല്. അങ്ങിങ്ങായി കെട്ടിയ ചുമന്ന തിളങ്ങുന്ന പട്ടു തുണികൾ
പക്ഷെ ഞാൻ എവിടെയും ഒരു വിഗ്രഹമോ പ്രതിഷ്ഠയോ കണ്ടില്ല
ആ കല്ലിന്റെ പിറകിലായി കതകിനു നേരെ തിരിഞ്ഞു ഒരു ആജാനു ബാഹുവായ മനുഷ്യൻ നീട്ടി വളർത്തിയ നരച്ചു തുടങ്ങിയ താടി രോമം, തലയിൽ മുടി ഒരു കുടുമ പോലെ കെട്ടി
💬 Comments
View all comments