Chapter Title : പള്ളി മണിക്ക് ശേഷം 3 [Simple Man]
വെച്ചിരിക്കുന്നു . ചുമന്ന പട്ടു മുണ്ടു പോലെ ഉടുത്തിരിക്കുന്നു .. എന്റെ സാമീപ്യം തിരിച്ചറിഞ്ഞ അദ്ദേഹം അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു അല്ല ആജ്ഞാപിച്ചു .
നിലവിളക്കിന്റെ വെളിച്ചത്തിൽ അയാളുടെ മുഖവും ചുവന്ന കണ്ണുകളും തിളങ്ങുന്നുണ്ടായിരുന്നു .
“ഇരിക്ക്,”
അയാൾ പറഞ്ഞു.
ഞാൻ തറയിൽ ഇരുന്നു. നാണുവിനെ തിരിഞ്ഞു നോക്കിയപ്പോൾ ദൂരെ ഒരു നിഴൽ പോലെ അവനെ കാണാമായിരുന്നു .
കുറച്ച് നേരം നിശബ്ദത. കാറ്റിന്റെ ശബ്ദം മാത്രം.
പിന്നെ കാരണവർ സംസാരിച്ചു തുടങ്ങി
“നീ ഇവിടെ വന്നത് യാദൃശ്ചികമല്ല. നമ്മൾ ചാത്തന്റെ സേവകരാണ്. തലമുറകളായി. നമ്മുടെ ഐശ്വര്യവും സമ്പത്തും അധികാരവും എല്ലാം ചാത്തന്റെ ഔദാര്യമാണ് ”
ഞാൻ ഒന്നും പറഞ്ഞില്ല.
“എന്റെയും നമ്മുടെ പഴയ തലമുറയുടെയും ആഗ്രഹങ്ങൾ സാധിച്ചു തന്നത് പോലെ ചാത്തൻ നിന്റെ ആഗ്രഹങ്ങളും സാധിച്ചുതരും,”
അയാൾ ഒന്ന് നിർത്തിയ ശേഷം തുടർന്നു.
“ഭക്തിയോടെ സേവിച്ചാൽ മതി. ചാത്തൻ അടുത്ത തലമുറയിൽ നിന്ന് തിരഞ്ഞെടുത്തത് നിന്നെ ആണ് . നിനക്കും ചിട്ടയോടെ ചാത്തനെ സേവിക്കാൻ കഴിയുമെങ്കിൽ ഇന്ന് മുതൽ തുടങ്ങാം..
പക്ഷേ ഒരിക്കൽ തുടങ്ങിയാൽ… പിന്നെ മടങ്ങിപ്പോകാനാവില്ല. അയാൾ നിന്നെ വിട്ടയയ്ക്കില്ല.”
എന്റെ ഉള്ളിൽ ജോജി ചിരിച്ചു.
“ആഗ്രഹങ്ങൾ സാധിച്ചുതരും പോലും … എന്റെ ആഗ്രഹം ഒരു മൊബൈലും ഒരു വൈഫൈ കണക്ഷനും ആണ്. ചാത്തന് അത് അറിയുമോ, അല്ല ചാത്തൻ കേട്ടിട്ടുണ്ടാകുമോ ?
”
പക്ഷേ ഞാൻ മിണ്ടിയില്ല.
കാരണവർ ഒരു ചെറിയ പാത്രം എടുത്തു. അതിൽ ചില പൂക്കളും, ചുവന്ന നിറത്തിൽ സിന്ദൂരം പോലെ യും മഞ്ഞൾ പോലെയും ചന്ദനവും, മറ്റെന്തോക്കെയോ കിടുതാപ്പുകൾ
💬 Comments
View all comments