Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
പറഞ്ഞില്ല. എല്ലാവരോടും എനിക്ക് വെറുപ്പായി, എനിക്ക് എന്നോട് തന്നെ വെറുപ്പായി. എങ്ങനെയോ ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു.
കാര്യങ്ങൾ അറിഞ്ഞ റുബീന എന്നെ നിർബന്ധിച്ച് അവളുടെ ഒരു ബന്ധുവിന്റെ ഹോസ്പിറ്റലിൽ ജോലിക്ക് ചേർത്തു. അവിടെ ഞാൻ ആരുമായും കൂട്ടുകൂടിയില്ല. ജോലി ചെയ്യും വരും. ആരോടും ചിരിക്കില്ല, ദേഷ്യം ഇതൊക്കെയായിരുന്നു അവസ്ഥ. അപ്പോളാണ് അരുണിനെ കണ്ടുമുട്ടുന്നത്. ഒരു ഉടക്കിലൂടെയാണ് കണ്ടു മുട്ടിയത്.പിന്നെ അവൻ എന്നോട് കമ്പനിയാകാൻ വന്നു. ഞാനാണെങ്കിൽ ദേഷ്യത്തോടെ പെരുമാറി. പക്ഷെ അവന് നല്ല ക്ഷമയായിരുന്നു. അവൻ പതിയെ എന്നോട് സംസാരിച്ച് കമ്പനിയായി. എനിക്ക് ഒഴിവാക്കാൻ പറ്റാത്ത വിധം നല്ല പെരുമാറ്റത്തിലുടെ അവൻ എന്റെ ഫ്രണ്ടായി. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ് പതിയെ അവൻ എന്റെ സ്വഭാവം മാറ്റി. ഞാൻ പതിയെ പഴയ
അവസ്ഥയിലേക്ക് വന്നു. അരുണിന്റെ അവന്റെ കൂടെ PG ക്ക് പ്രിപ്പയർ ചെയ്യാൻ തുടങ്ങി. അവൻ MBBS ആയിരുന്നു. അങ്ങനെ രണ്ടാളും എൻട്രൻസ് പാസായി.രണ്ടാൾക്കും ഒരേ കോളേജിൽ കിട്ടി. അവൻ ഡർമ്മറ്റോളജിയും ഞാൻ ഡന്റൽ PG യും. ആ സമയത്തൊക്കെ യഥാർത്ഥ ഫ്രണ്ട് ഷിപ്പ് എന്താണെന്ന് അവൻ മനസ്സിലാക്കി തന്നു.ഞാൻ നന്നായി പഠിച്ചു. അവൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു. ഒടുവിൽ കോഴ്സ് കഴിഞ്ഞ് നല്ല മാർക്കോടു കൂടി രണ്ടാളും പാസായി. ഡന്റിസ്റ്റിന്റെ PSC നോട്ടിഫിക്കേഷൻ കണ്ട അവൻ എന്നെ നിർബന്ധിച്ച് അത് എഴുതിച്ചു. അവൻ തൽക്കാലം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കയറി. എനിക്ക് PSC കിട്ടി ഞാൻ ജോലിക്ക് കയറി. അവൻ ജോലിക്കിടെ PSC യും നോക്കുന്ന ണ്ടായിരുന്നു.
അങ്ങനെ ഒന്നര
💬 Comments
View all comments