Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
എനിക്ക് മറക്കാൻ പറ്റാത്തതാണ്.....
അങ്ങനെ പിന്നെയും കുറേ സംസാരിച്ച് ഒരു 5 മണിയായപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി.
ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ദിവസം ചെല്ലും തോറും കൂടിക്കൂടി വന്നു. അതിനിടക്ക് അമ്മക്ക് പല്ലിനു പ്രശ്നം വന്നപ്പോൾ ഞാൻ നവ്യയെ കാണിച്ചു.അങ്ങനെ അവർ പരിചയപ്പെട്ടു. അവൾ രണ്ടു മൂന്നു തവണ എന്റെ വീട്ടിൽ വന്നു. ജിതിയുമായി അവൾ കമ്പനിയായി. എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു.
ഒരു ദിവസം രാത്രി 11.45 ന് നവ്യയുടെ കോൾ വന്നു.ഞാൻ കുറച്ച് പരിഭ്രമത്തോടെയാണ് ഫോൺ അറ്റൻഡ് ചെയ്തത്.
ഞാൻ: ഹലോ, എന്താടീ... എന്തു പറ്റി?
നവ്യ :ഒന്നും പറ്റിയില്ല... കിടന്നിട്ടു ഉറക്കം വന്നില്ല. അതു കൊണ്ട് വിളിച്ചതാ....
ഞാൻ: ഹൊ ഞാൻ പേടിച്ചു പോയി...
നവ്യാ : എന്തിന്? ഇതും പറഞ്ഞ് അവൾ ചിരിച്ചു.
ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു.
പെട്ടെന്ന് അവൾ.
നവ്യ :ഡാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്...
ഞാൻ: ആ പറഞ്ഞോ....
നവ്യ :ഹാപ്പി ബർത്ത് ഡേ മൈ ഡിയർ....
ഞാൻ: അയ്യോ.... ഇന്നാണല്ലേ????Feb 12.....
താങ്ക് യൂ സോ മച്ച് മൈ ഡിയർ....
അതിനിടക്ക് ജിതിയുടെ കോൾ വരുന്നുണ്ട്... എന്റെ കസിന്റെയും...
നവ്യ :കുറേ കോൾ വരുന്നുണ്ടല്ലോ.... ഞാൻ കട്ടു ചെയ്തു കുറച്ചു കഴിഞ്ഞ് വിളിക്കാം.... എനിക്ക് തന്നെ ആദ്യം വിഷ് ചെയ്യണം എന്നുണ്ടായിരുന്നു.... അതാ നേരത്തെ വിളിച്ചത്....
ഞാൻ: താങ്ക്സ് എ ലോട്ട് ഡീ.....
അവർ ഫോൺ കട്ടു ചെയ്തു .പിന്നെ ജിതിയും എന്റെ കസിൻ വിഷ്ണുവും വിളിച്ചു വിഷ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ
💬 Comments
View all comments