Chapter Title : പല്ലുവേദന തന്ന ജീവിതം [Virgin Kuttan]
സന്തോഷം കൊണ്ട് മതി മറന്നു.ഞാൻ ജനലിനടുത്തു നിന്ന് മാറി ആകാശത്തേക്ക് നോക്കി എന്റെ നന്ദി പറഞ്ഞു. പിന്നെയും ജനലിൽ കുടി അവളെ നോക്കി. അവളെ അവിടെ കാണാനില്ല.ഞാൻ ഏന്തി വലിഞ്ഞു നോക്കി. പെട്ടെന്ന് എന്റെ പുറത്ത് ഒരു പഞ്ചും, കാലിന് ഒരു കിക്കും .....ഞാൻ താഴെ വീണു പോയി.
"അയ്യോ... അടിക്കല്ലേ... ഇതു ഞാനാടീ...... "
എന്റെ ശബ്ദം കേട്ട അവൾ അടി നിർത്തി. എന്നെ പതിയെ എഴുന്നേൽപ്പിച്ചു. വീട്ടിനകത്തേക്ക് കൊണ്ടുപോയി.
" വേദനിച്ചോടാ?"
"ഇല്ല..... നല്ല സുഖം"
"ചോദിക്കാതെയും പറയാതെയും ഇവിടെ വന്ന് കേറിയതു കൊണ്ടല്ലേ?" അവളും കളിയായി എന്നോട് ചൂടായി....
" അങ്ങനെ വന്നത് കൊണ്ടല്ലേ, പലതും കാണാനും കേൾക്കാനും പറ്റിയത് " ഞാൻ അവളെ ആക്കി പറഞ്ഞു.
"എന്ത്?"
"നിനക്ക് എന്നെ ഇഷ്ടാണ് എന്ന് "
അവൾ പതിയെ തല കുനിച്ചു.
"എടീ, മരപ്പട്ടി ..... എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാടീ ...... അത് പറയാനാ നേരത്തെ ആ അപ്പോയിൻറ്മെന്റ് ലെറ്ററും കൊണ്ട് ഞാൻ വന്നത്. അപ്പോളാണ് അവളുടെ കോപ്പിലെ കല്യാണാലോചന.... ഞാൻ എത്ര വിഷമിച്ചൂന്നറിയോ നിനക്ക്? ഇവിടെ നിന്നാൽ കരഞ്ഞു പോകും എന്നുള്ളത് കൊണ്ടാ, ഞാൻ പെട്ടെന്ന് പോയത് "
"സോറി, ഡാ....എനിക്കും നിന്നെ ഭയങ്കര ഇഷ്ടാണ്.... പക്ഷെ ഞാൻ ഈ കാര്യം റുബീനയോട് പറഞ്ഞപ്പോൾ, നമ്മുടെ വയസ്സ് വ്യത്യാസം, പിന്നെ എന്റെ കഥകൾ അറിഞ്ഞ നിനക്ക് എന്നെ ആക്സെപ്റ്റ് ചെയ്യാൻ പറ്റുമോ... എന്നൊക്കെ അവൾ സംശയം പോലെ ചോദിച്ചു....
പിന്നെ അത് എന്റെ മനസ്സിൽ കിടന്ന്, എനിക്ക് കോംപ്ളക്സ് വന്നു....
💬 Comments
View all comments