Chapter Title : പളുങ്കു 2 [MACHU008]
രഘുനാഥന് അറിയുകയും ചെയ്യാം ,എന്നിരുന്നാലും അവർ വലിയ സ്നേഹത്തിലുമാണ് ,ചിലപ്പോൾ കളികളും നടക്കാറുണ്ട്
രണ്ടുപേരുടെയും തിരക്കുമുള്ള ജീവിതത്തിൽ മകളെ നോക്കാൻ സമയം കിട്ടാറില്ല ,അതിനാലാണ് റോഷിനി ഇ കുഗ്രാമത്തിൽ അമ്മുമ്മയുടെ കൂടെ തിരുത്തി പഠിപ്പിക്കുന്നത്
അമ്മുമ്മയുടെ വീട്ടിലാണെങ്കിലും മിക്കവാറും രണ്ടു പേരും വരും ,റോഷിനിയുടെ ആവശ്യമെല്ലാം നടത്തിക്കൊടുക്കും .അതിനാൽ ഇവർ മാറി നിൽക്കുന്നതിൽ യാതൊരു പരിഭവും റോഷിനിക്കില്ല
ഏകദേശം 10 മണിയോടെ കോളേജിൽ എത്തി .
കോളേജ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആമി ഞെട്ടി ,ഇതു കോളേജോ അതോ കൊട്ടാരമോ.....................
കോളേജ് ആർച് കയറിയതും ടെന്നീസ് കോർട്ട് ,ബാഡ്മിന്റൺ കോർട്ട് ,ക്രിക്കറ്റ് ഗ്രൗണ്ട് ,ജിം അങ്ങനെ പലതും രണ്ടുവശത്തായി കാണാം... കാർ .കുറച്ചു ദൂരം ഓടിയതിനു ശേഷം ഒരു വലിയ building മുൻപിൽ പാർക്ക് ചെയ്തു ,ഞാൻ പുറത്തിറങ്ങിയപ്പോൾ ഒരു കുളത്തിനു ചുറ്റും ആളുകൾ കൂട്ടംകൂടി നില്കുന്നു ,
റോഷിനി അത് നോക്ക് ,,,,,,,,,,,,,,,,,,,,,,,,,,,,,
ഞാനും റോഷ്നിയും ആ കുളത്തിൽ എന്താണ് എന്നറിയാൻ ചെന്ന് നോക്കിയപ്പോൾ അമ്പരുന്നു പോയി
അലങ്കാര മത്സ്യങ്ങൾ ...................,വലുതും ചെറുതും ,പല പല നിറത്തിലുള്ളതും നമ്മുടെ നേത്രങ്ങൾക്കു വിരുന്നു തന്നെ യായിരുന്നു
മക്കളെ പോകാം ...........എന്ന് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അങ്കിൾ കൂടെ വരൻ കൈകാണിച്ചിട്ടു ഓഫീസിലേക്ക് നടന്നു
നമ്മൾ ഓഫീസിലെത്തിയപ്പോൾ ,അപ്ലിക്കേഷൻ മേടിക്കാനുള്ള വലിയ ക്യൂ കാണാമായിരുന്നു
അങ്കിൾ നേരെ ഓഫീസിന്റെ അകത്തു കയറിയതും ,എല്ലാവരും എണിറ്റു
എന്താ സർ ..................അവിടത്തെ ഒരു സ്റ്റാഫ് വന്നു വലിയ വിനയത്തോടെ ചോദിച്ചു
എനിക്ക് രണ്ടു അപ്ലിക്കേഷൻ ഫോം വേണം ..............
ശെരി സർ
💬 Comments
View all comments