Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]
ആർഭാടമായി... അടിച്ചുപൊളിച്ചു ജീവിക്കണ്ടേ....
" അതിന് ഞാൻ ഇവിടെ ജീവിക്കുന്നുണ്ട്.."
പ്രതിരൂപം : എങ്ങനെ? അയാളുടെ ആട്ടും തുപ്പും കേട്ടോ... ഒരു അടിമ ആയിട്ടോ.... അതോ നീ ഒരു കൂലിപ്പണിക്കാരന്റെ ഭാര്യ ആയി ജീവിക്കാൻ ആണോ... ആഗ്രഹിക്കുന്നത്..
" അടിമയോ... ഞാൻ അല്ലേ അവിടെത്തെ ആളുകളെ അടിമ ആയി വച്ചത്... ഇവിടെ എന്നെ അടിമയായി വച്ച ഒരു ദിവസം ഉണ്ടോ... എല്ലാം ദിവസം രാജേട്ടൻ എന്റെ ആഗ്രഹം ചോദിച്ചിട്ടാണ് ജോലിക്ക് പോകുന്നത്... അദ്ദേഹം വരുന്നത് വരെ ഇവിടെ ഞാൻ സ്വതന്ത്രയാണ്... അദ്ദേഹം വന്നാലും എന്റെ ആഗ്രഹത്തിന് എതിരായി ഒന്നും പ്രവൃത്തിചിട്ടില്ല.... "
പ്രതിരൂപം : അതിന് നീ അയാളുടെ ഭാര്യ ആയി ജീവിക്കാൻ പോവണോ... സുമതി ആയിട്ട്...
"അത്......"
പ്രതിരൂപം : ഇനി യഥാർത്ഥ സുമതി വന്നാൽ ഇയാൾ നിന്നെ വിട്ട് പോവില്ല എന്ന് എന്താ ഉറപ്പ്...
" സുമതി തന്നെ ആണ് ഉറപ്പ്... ഞാൻ വന്നിട്ട് 4,5 മാസം ആയിട്ടും അവൾ ഇതുവരെ ഇവിടേക്ക് വന്നിട്ടില്ല... ഇനി അവൾ വന്നാൽ തന്നെ ഞാൻ ഇവിടെ ഉള്ളപ്പോൾ അവളെ ആരും തന്നെ സുമതി ആയി കാണില്ല... "
പ്രതിരൂപം : അതുകൊണ്ട് നീ ഇയാളുടെ ഭാര്യ ആയി ജീവിക്കാൻ പോവണോ... അപ്പൊ നിന്റെ പണം... നിന്റെ കാറുകൾ... നിന്റെ മോഡേൺ ഡ്രസ്സ്... നിന്റെ സ്വപ്നങ്ങൾ...
" എന്ത് സ്വപ്നങ്ങൾ... ഞാൻ എല്ലാം ദിവസം പോലെ കാർ എടുത്തു ഷോപ്പിംഗിന് പോവും.... അത് കഴിച്ച് രാത്രി പാർട്ടി... ഇതാണോ സ്വപ്നം... അതിനേക്കാൾ സുഖം ഈ പറമ്പിൽ നടക്കുമ്പോൾ കിട്ടുന്നുണ്ട്....
💬 Comments
View all comments