Chapter Title : പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും 3 [MKumar]
പിന്നെ ഈ പണവും കാറുകളും... ഇതെല്ലാം എന്റെ കാശ് അല്ല... ആ അറബിയുടെ കാശ് ആണ്... പിന്നെ അവിടെ നിന്നു കിട്ടാത്ത പലതും ഇവിടെ നിന്ന് കിട്ടുന്നുണ്ട്... "
പ്രതിരൂപം : അവിടെന്ന് കിട്ടാത്ത എന്താണ്...
" സ്നേഹമുള്ള ഒരു ഭർത്താവ്... ആ അറബിയുടെ അത്ര പണക്കാരൻ അല്ലെങ്കിലും... രാജേട്ടനും പണക്കാരൻ ആണ്... "
" പണക്കാരനോ ഇയാളോ... "
" അതേ.... ഈ ഏക്കർ കണക്കിന് സ്വത്ത് രാജേട്ടന്റെ പേരിൽ ആണ്... എന്നാൽ അതിന്റെ അഹങ്കാരം ഒന്നുമില്ല... ആളുകളെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ആൾ... "
പ്രതിരൂപം : ഇയാളോ... ഇതൊക്കെ നിന്റെ സ്വത്ത് തട്ടി എടുക്കാൻ ഉള്ള സൂത്രം ആണെങ്കിലോ...
" അങ്ങനെ ആണെങ്കിൽ മുന്നേഎന്നെ ബലം പ്രയോഗിച്ച് സ്വത്ത് തട്ടി ഇടുത്തേനെ... കൂടാതെ അദ്ദേഹത്തിന് പരിക്ക് പറ്റിയപ്പോൾ എത്ര പേരാണ് രാജേട്ടനെ നന്നായി നോക്കാൻ പറഞ്ഞത്... അങ്ങനെ ഉള്ള ഒരാളുടെ ഭാര്യ ആയി ഇരിക്കുന്നതിൽ എന്താ തെറ്റ്... "
പ്രതിരൂപം : (അല്പം സമയം മൗനം ആയി ഇരുന്നിട്ട് ) അപ്പൊ നിന്റെ ശരിക്കുള്ള ഭർത്താവോ...
" അയാളോട് ഞാൻ എന്റെ കൂടെ വരാൻ പറഞ്ഞു... പക്ഷേ അയാൾ കേട്ടില്ല... ഇത്ര നാൾ ആയി അയാൾ എന്നെ തേടി വന്നില്ല... അങ്ങനെ ഉള്ള ഒരാളുടെ ഭാര്യ ആയി ഇരിക്കുന്നതിനെക്കാൾ നല്ലത് ഇയാളുടെ ഭാര്യ ആവുന്നത് ആണ്... "
പ്രതിരൂപം : നീ ഉറപ്പിച്ചോ... സുമതി ആയി ജീവിക്കാൻ....
അവൾ ആത്മവിശ്വാസത്തോടെ...
" അതെ... ഞാൻ രാജന്റെ ഭാര്യ സുമതി ആണ്.... "
💬 Comments
View all comments