0%

Chapter Title : പണി 1 [ആനീ]

Author : ആനീ Read All Parts 7.9K

ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുപോലെ അവന് തോന്നി.

​"നക്ഷത്രയായിരിക്കുമോ അത്?"

​അവൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരീരം അവനെ പിന്നിലേക്ക് വലിച്ചു . ആ നിഴലുകൾക്ക് മുഖമില്ലായിരുന്നു, വെളിച്ചമില്ലാത്തതുകൊണ്ട് അവരാരാണെന്ന് തിരിച്ചറിയാൻ വിഷ്ണുവിന് സാധിച്ചില്ല.

നക്ഷത്രയെ അവർ അപകടപ്പെടുത്തുമോ എന്ന ഭയം വിഷ്ണുവിനെ തളർത്തി. അവൻ എങ്ങനെയൊക്കെയോ കൈകൾ തറയിൽ കുത്തി മുന്നോട്ട് നിരങ്ങി നീങ്ങി. പക്ഷേ, തലയിലെ ആ പെരുപ്പ് കഠിനമായി. കാഴ്ചകൾ മങ്ങാൻ തുടങ്ങി. ആ നിഴലുകൾ പതുക്കെ അവ്യക്തമായി... ഒടുവിൽ ഒരു വലിയ ഇരുട്ടിലേക്ക് വിഷ്ണു വീണുപോയി.

​

​പിന്നീട് ബോധം തെളിയുമ്പോൾ വിഷ്ണു ആശുപത്രിയിലായിരുന്നു. ഉള്ളിൽ ചോദ്യങ്ങൾ ഇരമ്പുകയായിരുന്നു. ആ ഫ്ലാറ്റിൽ താൻ കണ്ടത് എന്താണ്? നക്ഷത്രയെ ആരാണ് വലിച്ചിഴച്ചത്?

​"​കണ്ണുകൾ വീണ്ടും തുറക്കുമ്പോൾ വെളുത്ത സീലിംഗും മരുന്നിന്റെ രൂക്ഷഗന്ധവുമായിരുന്നു അവനെ സ്വീകരിച്ചത്.

ഓർമ്മകൾ ഓരോന്നായി തിരിച്ചുവന്നു.

ആ അപകടം, ആ ഫ്ലാറ്റ്, പിന്നെ ആ ശബ്ദങ്ങൾ…

​"നക്ഷത്രാ!"

അവൻ ഉറക്കെ വിളിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

​"വിഷ്ണു... പേടിക്കണ്ട, ഞാൻ ഇവിടെയുണ്ട്."

​അപരിചിതമായ ആ ശബ്ദമല്ല, അവന്റെ പ്രാണനായ നക്ഷത്രയുടെ തെന്നൽ പോലുള്ള ശബ്ദം. വിഷ്ണു വട്ടം തിരിഞ്ഞു നോക്കി.

അരികിലെ കസേരയിൽ നക്ഷത്ര ഇരിക്കുന്നുണ്ട്. അവളുടെ കൈകളിൽ ചെറിയ മുറിവുകളുണ്ട്, മുഖത്ത് പേടിയും തളർച്ചയുമുണ്ടെങ്കിലും അവൾ സുരക്ഷിതയാണ്.

​വിഷ്ണുവിന് ഒന്നും മനസ്സിലായില്ല. ആ ഫ്ലാറ്റിൽ താൻ കണ്ടതും കേട്ടതും സ്വപ്നമായിരുന്നോ? നക്ഷത്ര എങ്ങനെ അവിടെ നിന്ന് ഇവിടെയെത്തി?

​"നീ... നീ എവിടെയായിരുന്നു? ഞാൻ നോക്കിയപ്പോൾ കാറിൽ നിന്നെ കണ്ടില്ലല്ലോ?"

വിഷ്ണു സംശയത്തോടെ അവളുടെ കൈകളിൽ പിടിച്ചു.

​നക്ഷത്ര ഒന്നു പതറി. അവളുടെ കണ്ണുകളിൽ

💬 Comments

View all comments