Chapter Title : പണി 1 [ആനീ]
പക്ഷേ അവന്റെ നക്ഷത്ര അവിടെയില്ല.
ശരീരം അനക്കാൻ പോലും കഴിയാതെ വിഷ്ണു തകർന്നു കിടക്കുമ്പോൾ, ആ ഫ്ലാറ്റിന്റെ മുകൾനിലയിൽ നിന്ന് ആരോ സംസാരിക്കുന്ന ശബ്ദം അവന്റെ കാതിലടിച്ചു. വളരെ പതുക്കെ, അടക്കിപ്പിടിച്ചുള്ള സംസാരം .
വിഷ്ണുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. നക്ഷത്രയാണോ അത് അവൻ എഴുന്നേൽക്കാൻ ആഞ്ഞു ശ്രമിച്ചു,...
തലയിലെ പെരുപ്പ് വിഷ്ണുവിനെ ബോധരഹിതനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഉള്ളിലെ ആധി അവനെ ഉണർത്തി നിർത്തി. അവൻ വിറയ്ക്കുന്ന കൈകളോടെ കാറിന്റെ ഡോർ തള്ളിത്തുറന്നു. ശരീരമാകെ തകർക്കുന്ന വേദന. സീറ്റ് ബെൽറ്റിൽ നിന്ന് മോചിതനായി അവൻ പതുക്കെ പുറത്തേക്ക് വീണു.
നിലത്ത് വീണ വിഷ്ണു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു. ചുറ്റും നോക്കി. പണിതീരാത്ത ആ വലിയ ഫ്ലാറ്റിന്റെ ഭിത്തികൾ പ്രേതാലയങ്ങളെപ്പോലെ അവനെ തുറിച്ചുനോക്കി ഇടക്ക് എവിടെയൊ ചിലക്കുന്ന ചിവിടുകൾ അവന്റെ ചെവിയിൽ തുളച്ചു കയറി…
"നക്ഷത്രാ..."
വിഷ്ണു വീണ്ടും വിളിച്ചു…അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.
അവൻ മുട്ടിലിഴഞ്ഞ് കാറിന്റെ മറുവശത്തേക്ക് നീങ്ങി. പക്ഷേ, അവിടെയും അവളില്ലായിരുന്നു.
എയർബാഗ് മാത്രം ശൂന്യമായി വിരിഞ്ഞു കിടക്കുന്നു. വിഷ്ണു പതുക്കെ നിരങ്ങി നീങ്ങി ആ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. അവിടെ വെളിച്ചമില്ല, പുറത്തെ മിന്നൽ വെട്ടത്തിൽ മാത്രം ഇടയ്ക്ക് തൂണുകൾ തെളിഞ്ഞു കാണാം.
പെട്ടന്ന് ഒരു നിഴൽ രണ്ടാം നിലയിലേക്ക് മാറുന്നതവൻ കണ്ടു…
“നക്ഷത്ര”
“മ്മ്…..ഹ്യൂ”
, മുകൾ നിലയിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടു. ചെരുപ്പുകൾ കോൺക്രീറ്റിൽ ഉരയുന്ന ശബ്ദം. അവൻ ശ്വാസമടക്കിപ്പിടിച്ചു മുകളിലേക്ക് നോക്കി. കുറച്ചു ദൂരെയായി ചില നിഴലുകൾ ചലിക്കുന്നത് അവൻ കണ്ടു. ആ നിഴലുകൾക്കിടയിൽ ആരോ
💬 Comments
View all comments