Chapter Title : പണി 1 [ആനീ]
"എന്ത്? വിഷ്ണുവേട്ടാ ചുമ്മാ തമാശ പറയല്ലേ..."
“അല്ലടി സത്യം”
വിഷ്ണു ആഞ്ഞു ചവിട്ടി നോക്കി, ഹാൻഡ് ബ്രേക്ക് വലിക്കാൻ ശ്രമിച്ചു. പക്ഷേ, നനഞ്ഞ റോഡിൽ കാർ തെന്നി നീങ്ങുകയായിരുന്നു. വേഗത കൂടിക്കൊണ്ടിരുന്നു. മഴയുടെ ശക്തിയും കൂടി. വിഷ്ണു സ്റ്റിയറിംഗ് വെട്ടിച്ച് വണ്ടി നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു.
"വിഷ്ണൂ... നോക്ക്!"
നക്ഷത്ര നിലവിളിച്ചു.
മുന്നിൽ വലിയൊരു പണി തീരാത്തഫ്ലാറ്റ് ... കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് ഇടിച്ചു കയറി
ആ ഇരുട്ടിൽ, മഴയുടെ ശബ്ദത്തെ കീറിമുറിച്ചുകൊണ്ട് ഒരു വലിയ ശബ്ദം മുഴങ്ങിക്കേട്ടു. ചില്ലുകൾ തകരുന്നതും ലോഹഭാഗങ്ങൾ കൂട്ടിയിടിക്കുന്നതും അവസാനമായി നക്ഷത്രയുടെ ആ വിളിയും. ഒരു നിമിഷം അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു ..
.
പിന്നീട് എല്ലാം നിശബ്ദമായി.
മഴ പെയ്തുകൊണ്ടേയിരുന്നു. തകർന്നു കിടക്കുന്ന കാറിന്റെ ഹെഡ്ലൈറ്റുകൾ ആ രാത്രിയുടെ ഇരുട്ടിനെ നോക്കി മിന്നിമറയുന്നുണ്ടായിരുന്നു.
കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ വിഷ്ണുവിന് തന്റെ തലയ്ക്കുള്ളിൽ ആയിരം ചെണ്ടകൾ ഒരേസമയം കൊട്ടുന്നതുപോലെ തോന്നി. കഠിനമായ വേദനയും മരവിപ്പും. എവിടെയാണ് താൻ ഉള്ളതെന്ന് അവന് മനസ്സിലായില്ല. ചുറ്റും ഇരുട്ടാണ്, കൂട്ടിന് മഴയുടെ നേർത്ത ശബ്ദവും.
പണിതീരാത്ത ഒരു വലിയ ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ് കാർ ചെന്ന് ഇടിച്ചുനിന്നിരിക്കുന്നത്. കോൺക്രീറ്റ് തൂണുകളിൽ തട്ടി കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. വിഷ്ണു പതുക്കെ തലയുയർത്തി നോക്കി. നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം അവന്റെ കാഴ്ചയെ അവ്യക്തമാക്കിയിരുന്നു.
"നക്ഷത്രാ..."
അവൾ ഒരൊറ്റ പേര് വിറയലോടെ വിളിച്ചു.
പക്ഷേ, മറുപടി ഉണ്ടായില്ല. പരിഭ്രാന്തിയോടെ തൊട്ടടുത്ത സീറ്റിലേക്ക് നോക്കിയ വിഷ്ണു തളർന്നുപോയി. സീറ്റ് ഒഴിഞ്ഞുകിടക്കുന്നു! അവിടെ എയർബാഗ് വിരിഞ്ഞുനിൽപ്പുണ്ട്,
💬 Comments
View all comments