0%

Chapter Title : പണി 1 [ആനീ]

Author : ആനീ Read All Parts 3774

പണി 1

Pani Part 1 | Author : Aani


തിയേറ്ററിലെ ആൾത്തിരക്കിൽ നിന്നും ആവേശത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ വിഷ്ണുവിന്റെയും നക്ഷത്രയുടെയും ഉള്ളിൽ ആ സിനിമ നൽകിയ സന്തോഷം ബാക്കിയുണ്ടായിരുന്നു.

പുറത്ത് നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. പോരാത്തതിന് ചെറിയ മഞ്ഞും,കാറിന്റെ മുൻ ഡോർ തുറന്ന് മഴ നനയാതെ പെട്ടന്ന് ഓടി നക്ഷത്ര അകത്തിരുന്നപ്പോൾ വിഷ്ണു അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു.

​ഒരു വർഷത്തെ തീവ്രമായ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായിട്ട് ഇന്നേക്ക് കൃത്യം മൂന്ന് മാസം തികയുകയാണ്. ആ ആഘോഷത്തിന്റെ ഭാഗമായാണ് അവർ സിനിമയ്ക്ക് പോയത് തന്നെ.

​"നല്ല തണുപ്പുണ്ടല്ലേ വിഷ്ണു?"

നക്ഷത്ര തന്റെ സാരിയുടെ ഷാൾ ഒന്നുകൂടി പുതച്ചുകൊണ്ട് ചോദിച്ചു.

​"മ്മ്... ഈ മഴയത്ത് ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത് തന്നെ ഒരു പ്രത്യേക സുഖമാ നീ കേട്ടിട്ടില്ലേ മഴ, തണുപ്പ്,പെണ്ണ്,ചായ എന്നൊക്കെ ,"

“ഓ പിന്നെ”

“ഇ തണുപ്പിൽ ഒരെണ്ണം ഒന്ന് സെറ്റാക്കണം വിട്ടിൽ എത്തട്ടെ കാണിച്ചു തരുന്നുണ്ട് കൊച്ച് കള്ളി ”

“എന്റെ പൊന്നെ വഷ്ളത്തരം പറയാതെ തത്കാലം വണ്ടി എടുക്ക്”

നക്ഷത്ര ചിരിച്ചു…

വിഷ്ണു കാർ സ്റ്റാർട്ട് ചെയ്തു. വൈപ്പർ ഗ്ലാസിലെ മഴത്തുള്ളികളെ വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു. വിജനമായ റോഡിലൂടെ കൊച്ച് തമാശകളും ചിരികളുമായി , അവർ മുന്നോട്ട് നീങ്ങി.

​ഒരു ഇറക്കം ഇറങ്ങുമ്പോഴാണ് വിഷ്ണുവിന് അത് ശ്രദ്ധയിൽപ്പെട്ടത്. മുന്നിലെ വളവ് തിരിയാനായി അവൻ ബ്രേക്ക് അമർത്തി. പക്ഷേ, പെഡൽ വെറുതെ താഴേക്ക് പോയി. വണ്ടിക്ക് യാതൊരു നിയന്ത്രണവുമില്ല.

​"നക്ഷത്രാ... ബ്രേക്ക് കിട്ടുന്നില്ല!"

വിഷ്ണുവിന്റെ ശബ്ദത്തിൽ പരിഭ്രാന്തി പടർന്നു.

​നക്ഷത്ര പേടിയോടെ വിഷ്ണുവിനെ നോക്കി.

"എന്ത്? വിഷ്ണുവേട്ടാ ചുമ്മാ തമാശ പറയല്ലേ..."

“അല്ലടി സത്യം”

​വിഷ്ണു ആഞ്ഞു ചവിട്ടി നോക്കി, ഹാൻഡ് ബ്രേക്ക് വലിക്കാൻ ശ്രമിച്ചു. പക്ഷേ, നനഞ്ഞ റോഡിൽ കാർ തെന്നി നീങ്ങുകയായിരുന്നു. വേഗത കൂടിക്കൊണ്ടിരുന്നു. മഴയുടെ ശക്തിയും കൂടി. വിഷ്ണു സ്റ്റിയറിംഗ് വെട്ടിച്ച് വണ്ടി നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു.

​"വിഷ്ണൂ... നോക്ക്!"

നക്ഷത്ര നിലവിളിച്ചു.

​മുന്നിൽ വലിയൊരു പണി തീരാത്തഫ്ലാറ്റ് ... കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് ഇടിച്ചു കയറി

💬 Comments

View all comments