0%

Chapter Title : പണി 6 [ആനീ]

Author : ആനീ Read All Parts 12.7K

കുതിർന്ന നിലയിൽ അവളെ ആരോ വണ്ടിയിൽ നിന്ന് പുറത്തെടുത്തു. എന്നിട്ട് അവിടെ കാത്തുനിന്ന ഒരു കറുത്ത ബൈക്കിൽ അവളെ കയറ്റി കൊണ്ടുപോയി. ഒരു ഹെൽമെറ്റ് ധരിച്ച ആളാണ് അവളെ കൊണ്ടുപോയതെന്ന് നാട്ടുകാർ പറയുന്നു ."
​
വിഷ്ണുവിന്റെ കയ്യിലിരുന്ന ആ ചിത്രം നിലത്തേക്ക് വീണു

​നിലത്തു വീണ ആ ചിത്രം കിരൺ വിറയ്ക്കുന്ന കൈകളോടെ എടുത്തു. ആ നിഗൂഢ രൂപത്തിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെയുള്ളിൽ ഭയം അണപൊട്ടിയൊഴുകി. ഹരിയുമായുള്ള വിഷ്ണുവിന്റെ സംഭാഷണം അപൂർണ്ണമായി കേട്ട കിരൺ വല്ലാതെ പരിഭ്രമിച്ചിരുന്നു.

​"വിഷ്ണൂ... ആരാ വിളിച്ചത്? എന്താ അവിടെ സംഭവിച്ചത്? ഈ ഫോട്ടോയിലുള്ള ആൾ... അവൻ അവിടെ വന്നോ? സാമിനും മറ്റും എന്തുപറ്റി?"

കിരൺ ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ എറിഞ്ഞു.

​വിഷ്ണുവിന്റെ മുഖം വിളറി വെളുത്തിരുന്നു. സുഹൃത്തുക്കളുടെ വിയർപ്പും ഉമിനീരും പുരണ്ട ആ കാർ ഇപ്പോൾ മൂന്ന് ശവങ്ങൾ വഹിക്കുന്ന ഒരു പെട്ടിയായി മാറിയെന്ന സത്യം അവനെ തളർത്തിക്കളഞ്ഞു. പക്ഷേ, ആ നിമിഷം സത്യങ്ങൾ കിരണിനോട് വിളിച്ചു പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൻ. സാമും നാസറും അനന്തുവും അവരുടെ കാമത്തിന്റെ അന്ത്യത്തിൽ നഗ്നരായി മരിച്ചു കിടക്കുന്നു എന്ന വാർത്ത കിരണിനെ തകർക്കുമെന്ന് അവനറിയാമായിരുന്നു.
​വിഷ്ണു കിരണിന്റെ തോളിൽ ബലമായി പിടിച്ചു. അവന്റെ കണ്ണുകളിൽ ഭയത്തേക്കാൾ വലിയൊരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു.

​"കിരണേ... ഒന്നും ചോദിക്കണ്ട. ഇപ്പോൾ തന്നെ നമുക്ക് ഇവിടുന്ന് ഇറങ്ങണം. നമുക്ക് പെട്ടെന്ന് നാട്ടിലേക്ക് പോകണം. അത്രമാത്രം!"

വിഷ്ണുവിന്റെ സ്വരം കടുപ്പമേറിയതായിരുന്നു.

​"പക്ഷേ വിഷ്ണൂ, സാമും മറ്റും..."

കിരൺ തടസ്സപ്പെടുത്താൻ നോക്കി.

​"ഞാൻ പറഞ്ഞത് കേൾക്ക്! ഒരു നിമിഷം പോലും ഇവിടെ

💬 Comments

View all comments