0%

Chapter Title : പണി 9 [ആനീ]

Author : ആനീ Read All Parts 4.4K

ഇത് ഇങ്ങനെയായിരുന്നില്ലല്ലോ?"

​ആ പോലീസുകാരൻ ഒരു സിഗരറ്റ് കത്തിച്ച് ബസ്സിനെ നോക്കി ഒന്ന് ദീർഘശ്വാസമടുത്തു. എന്നിട്ട് ആ രഹസ്യം വിവരിക്കാൻ തുടങ്ങി:

​"സാർ, ഈ ബസ്സിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. ആ ക്രൂരത നടന്ന് ഏകദേശം മൂന്ന് മാസം കഴിഞ്ഞപ്പോൾ, അന്ന് ഇത് പാർക്ക് ചെയ്തിരുന്ന സ്റ്റേഷൻ ഗ്രൗണ്ടിൽ നിന്നും ഈ വണ്ടി മോഷണം പോയി. ആരെങ്കിലും ഈ തുരുമ്പ് പെട്ടി മോഷ്ടിക്കുമെന്ന് ഞങ്ങൾ കരുതിയില്ല."

​നിരഞ്ജൻ നെറ്റി ചുളിച്ചു.

"മോഷണം പോയെന്നോ? എന്നിട്ട്?"

​"അതെ സാർ. വണ്ടി മോഷ്ടിച്ച ആൾ പാതിരാത്രി ഇത് സിറ്റിയിലൂടെ ഓടിച്ചു പോയി. പക്ഷേ നിയന്ത്രണം വിട്ട ബസ് നേരെ ഇടിച്ചു കയറിയത് അവിടുത്തെ ഒരു ബോയ്‌സ് ഹോസ്റ്റലിലേക്കാണ് . വലിയൊരു ശബ്ദത്തോടെ ഹോസ്റ്റലിന്റെ മതിൽ തകർത്ത് അകത്തേക്ക് കയറി ഹോസ്റ്റലിന്റെ മുൻ ഭാഗം തകർത്തു . വിവരം അറിഞ്ഞ് ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ആ കള്ളൻ അവിടുന്ന് രക്ഷപ്പെട്ടിരുന്നു. അവനെ പിടിക്കാൻ പറ്റിയില്ല. ആ ഇടിയിലാണ് ഈ ബസ്സിന്റെ മുൻഭാഗം ഇങ്ങനെ തകർന്നു പോയത്."

​

​പോലീസുകാരൻ പറഞ്ഞത് കേട്ട് നിരഞ്ജൻ ആലോചനയിലാഴ്ന്നു. വെറുമൊരു കള്ളൻ എന്തിനാണ് ഈ മരണവണ്ടി മോഷ്ടിക്കുന്നത്? അതും ഒരു ബോയ്‌സ് ഹോസ്റ്റലിലേക്ക് തന്നെ ഇത് ഇടിച്ചു കയറ്റിയതിൽ എന്തോ ഉദ്ദേശമില്ലേ?

​ആ ബോയ്‌സ് ഹോസ്റ്റലിൽ അന്ന് താമസിച്ചിരുന്നവർ ആരായിരുന്നു? ലയയെ പീഡിപ്പിച്ച ആ രാഷ്ട്രീയക്കാരുടെ മക്കൾ അവിടെ ഉണ്ടായിരുന്നോ?

​നിരഞ്ജൻ ചിന്തിച്ചു പെട്ടന്ന് ഒരു കാര്യം ഓർത്തപ്പോൾ നിരഞ്ജന്റെ സിരകളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അല്പം

💬 Comments

View all comments