Chapter Title : പണി 9 [ആനീ]
മുൻപ് വിഷ്ണുവിന്റെ വീടിന്റെ പിന്നാമ്പുറത്ത് കണ്ട ആ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അവന്റെ കൺമുന്നിൽ തെളിഞ്ഞു വന്നു. കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിന് നടുവിൽ, കരിങ്കല്ലുകൾ അടർന്നു വീണ ആ ഹോസ്റ്റൽ കെട്ടിടം.
"അതെവിടെയാ... ആ ബസ് ഇടിച്ചു കയറിയ ആ ഹോസ്റ്റൽ ഇപ്പോൾ എവിടെയാ?"
ഒരുതരം വെപ്രാളത്തോടെ നിരഞ്ജൻ ആ പോലീസുകാരന്റെ തോളിൽ പിടിച്ചു ചോദിച്ചു.
പോലീസുകാരൻ പതുക്കെ ആ സ്ഥലം വിവരിച്ചു. അയാൾ പറഞ്ഞു നിർത്തിയതും നിരഞ്ജന്റെ ഉള്ളൊന്നു കാളി. അത് വിഷ്ണുവിന്റെ വീടിന്റെ തൊട്ടുപിന്നിലുള്ള ആ പഴയ പറമ്പ് തന്നെയായിരുന്നു!
നിരഞ്ജൻ ആ തകർന്ന ബസ്സിന്റെ മുൻഭാഗത്തേക്ക് ഒരിക്കൽ കൂടി നോക്കി. എല്ലാം ഒരു ഭീകരമായ ചിത്രമായി അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു:
അത് വെറുമൊരു മോഷണമോ അപകടമോ ആയിരുന്നില്ല. ലയയുടെ ക്രൂരമായ ബലാത്സംഗത്തിന് സാക്ഷിയായ ഈ ബസ്സ്, തെളിവുകൾ സഹിതം ആ ഹോസ്റ്റലിലേക്ക് ഇടിച്ചു കയറ്റിയത് എന്തിനായിരിക്കും?
ആ ഹോസ്റ്റലിൽ അന്ന് താമസിച്ചിരുന്നവരിൽ വിഷ്ണുവും ഉണ്ടായിരുന്നോ? അതോ ആ രാഷ്ട്രീയക്കാരുടെ മക്കളോടൊപ്പം വിഷ്ണുവിനും ഈ കേസിൽ പങ്കുണ്ടോ?
ആ ഹോസ്റ്റൽ നശിപ്പിക്കാൻ ബസ്സുമായി വന്ന 'കള്ളൻ' ശിവനാണെങ്കിൽ, "ദൈവമേ... അപ്പോൾ ആ ഹോസ്റ്റൽ തകർത്തത് ഈ ബസ് തന്നെയായിരുന്നു!" നിരഞ്ജൻ മന്ത്രിച്ചു.
ആ പഴയ ബസ്സിലെ ക്രൂരതയും, ഹോസ്റ്റലിലെ നിഗൂഢതയും തമ്മിൽ എവിടെയോ ഒരു ബന്ധമുണ്ട്. ലയയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചത് കണ്ടക്ടറും ഡ്രൈവറും ആണെങ്കിൽ, അതിനു മുൻപ് അവളെ ആ ചുവന്ന പാടുകൾ സമ്മാനിച്ച ആ 'സംഘം' ആ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ആണോ?
...
നിരഞ്ജൻ ഒരു വിറയലോടെ ആ
💬 Comments
View all comments