Chapter Title : പണി 9 [ആനീ]
തകർന്ന ബസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ആ പോലീസുകാരൻ പറഞ്ഞ വാക്കുകൾ അവന്റെ തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വിഷ്ണുവിന്റെ വീടിന് പിന്നിൽ താൻ കണ്ട ആ തകർന്ന ദൈവങ്ങൾക്കിടയിലെ ബോയ്സ് ഹോസ്റ്റൽ... അത് തകർത്തത് ഈ ബസ്സ് തന്നെയാണെന്ന സത്യം അവനെ വല്ലാതെ അസ്വസ്ഥനാക്കി.
അവിടെ ഒരു നിമിഷം പോലും വെറുതെ നിൽക്കാൻ അവനായില്ല. ചുറ്റുമുള്ളതെല്ലാം ഒരു വലിയ കെണിയാണെന്ന് അവന് മനസ്സിലായി. നിരഞ്ജൻ വേഗത്തിൽ തന്റെ ജിപ്പിലേക്ക് ഓടിക്കയറി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ലയയുടെ കേസും, ആ ഹോസ്റ്റലും, വിഷ്ണുവും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴമുള്ളതാണെന്ന് അവൻ ഭയത്തോടെ ചിന്തിച്ചു.
ജിപ്പിലിരുന്ന ഫോൺ അവൻ കൈയ്യിലെടുത്തു. വിഷ്ണുവിനെ ഇപ്പോൾ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തണം. കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയണം.
നിരഞ്ജൻ വിഷ്ണുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. അപ്പുറത്ത് ഫോൺ എടുത്തതും നിരഞ്ജന്റെ സ്വരം ഒരു കൽപന പോലെ പുറത്തുവന്നു:
"വിഷ്ണു... ഒന്നും ചോദിക്കരുത്. ഇപ്പോൾ തന്നെ ഡ്രസ്സ് മാറി സിറ്റി പോലീസ് സ്റ്റേഷനിലേക്ക് വാ. ഈ കേസിൽ വളരെ പ്രധാനപ്പെട്ട ഒരു തെളിവ് എനിക്ക് കിട്ടിയിട്ടുണ്ട്. നീ ഇവിടെ ഉണ്ടാവണം. പെട്ടെന്ന് ഇറങ്ങിക്കോ!"
മറുപടിക്കായി കാത്തുനിൽക്കാതെ നിരഞ്ജൻ ഫോൺ കട്ട് ചെയ്തു. ജിപ്പിന്റെ സ്റ്റിയറിംഗിൽ താളം പിടിച്ചുകൊണ്ട് അവൻ പുറത്തെ മഴക്കാറിലേക്ക് നോക്കി. വിഷ്ണു സ്റ്റേഷനിലേക്ക് എത്തുമ്പോഴേക്കും ഈ പഴയ ബസ്സിലെ ഓരോ തുരുമ്പും വിളിച്ചുപറയുന്ന സത്യങ്ങൾ നിരഞ്ജന് കണ്ടെത്തണമായിരുന്നു….
……………………
ശിവൻ കിരൺ പോയ കിച്ചണിലേക്ക് ശ്വാസമടക്കിപ്പിടിച്ച് വാതിൽക്കൽ പതുങ്ങിനിന്ന് ഒളിഞ്ഞുനോക്കി.
അകത്ത് നക്ഷത്ര പതുക്കെ എന്തോ ജോലി ചെയ്തുകൊണ്ട് സ്റ്റൗവിനടുത്ത് നിൽക്കുകയായിരുന്നു. പെട്ടെന്നാണ്
💬 Comments
View all comments