Chapter Title : പണി 8 [ആനീ]
കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി. പുറമെ നിന്ന് നോക്കിയാൽ ഒരു ചെറിയ കെട്ടിടം എന്ന് തോന്നുമെങ്കിലും, അകത്ത് അക്കാലത്തെ എല്ലാ ആഡംബരങ്ങളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. വിലപിടിപ്പുള്ള തടിയിൽ തീർത്ത ജനാലകളും കൊത്തുപണികളുള്ള തൂണുകളും ആ പഴയ പ്രതാപം വിളിച്ചോതുന്നു.
അവിടെക്കിടന്ന ദ്രവിച്ച ഒരു പഴയ തടിപ്പെട്ടിയുടെ പൂട്ട് നിരഞ്ജൻ തന്റെ റിവോൾവറിന്റെ പിന്നാലെ കൊണ്ട് അടിച്ചു തകർത്തു. ഉള്ളിൽ നിറയെ പാതി ചിതലരിച്ച പുസ്തകങ്ങൾ. "മനോജ്", "സാം", "നാസർ" എന്നിങ്ങനെ ചില പേരുകൾ ആ പുസ്തകങ്ങളുടെ പുറംചട്ടയിൽ മങ്ങിക്കാണാമായിരുന്നു.
ഇതൊരു സാധാരണ ഹോസ്റ്റലല്ല. പത്തു വർഷം മുൻപ് ആഡംബര ജീവിതം നയിച്ചിരുന്ന ഏതോ സമ്പന്നരായ യുവാക്കൾ ഒത്തുചേർന്നിരുന്ന ഒളിത്താവളമായിരിക്കാം ഇത്. അയാൾ മനസ്സിൽ ഓർത്തു..
ഹാളിലേക്ക് നടന്ന നിരഞ്ജൻ അവിടെ കണ്ട കാഴ്ചയിൽ ഒന്നുകൂടി ഞെട്ടി. ഹാളിലെ പൊടിപിടിച്ച തറയിൽ കൃത്യം നടുവിലായി ഒരു ചെറിയ ഹാർട്ട് ലോക്കറ്റ് കിടക്കുന്നു അത് നന്നായി തന്നെ തിളങ്ങുന്നുണ്ട് ! നക്ഷത്രയുടെ മാലയിൽ നിന്ന് നഷ്ടപ്പെട്ടതിന് സമാനമായ ഒന്ന്. അത് കയ്യിലെടുത്ത നിമിഷം, മുന്നിലെ ഇരുട്ടിൽ നിന്ന് ഒരു ഉഗ്രമായ എന്തോ ശബ്ദം കേട്ടു.
നിരഞ്ജൻ തന്റെ റിവോൾവർ ഉയർത്തി ആ ദിശയിലേക്ക് ഫോക്കസ് ചെയ്തു. വിരൽ ട്രിഗറിൽ അമരാൻ തയ്യാറായി. പക്ഷേ ടോർച്ച് വെളിച്ചത്തിൽ തെളിഞ്ഞത് മുരണ്ടു നിൽക്കുന്ന രണ്ട് തെരുവ് നായ്ക്കളായിരുന്നു. അവയുടെ കണ്ണുകൾ ഭയം കൊണ്ട് ചുവന്നിരുന്നു.
നായ്ക്കൾ ഓടി മറഞ്ഞപ്പോൾ നിരഞ്ജൻ ആ ലോക്കറ്റ് പതിയെ പോക്കറ്റിലാക്കി പിന്നെയും അവിടെ പരിശോധന നടത്തി..
ആ നായ്ക്കൾ ഓടിമറഞ്ഞതോടെ ആ പഴയ കെട്ടിടം വീണ്ടും നിശബ്ദമായി. നിരഞ്ജൻ തന്റെ ടോർച്ച് വെളിച്ചം ഹാളിലെ തറയിൽ നിന്നും ചുവരുകളിലേക്ക് പതുക്കെ മാറ്റി. മുന്നോട്ട് നടക്കുന്തോറും ആ കെട്ടിടത്തിന്റെ തകർച്ചയുടെ സ്വഭാവം മാറുന്നത് അയാൾ ശ്രദ്ധിച്ചു.
അതൊരു സ്വാഭാവികമായ തകർച്ചയല്ല!
ഹാളിന്റെ പകുതിയോളം ഭാഗം വെറും ചിതലരിച്ചോ മഴ നനഞ്ഞോ വീണതല്ല. കരിങ്കൽ ഭിത്തികൾ പോലും തകർന്ന് തരിപ്പണമായിരിക്കുന്നു. നിരഞ്ജൻ ആ അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ടോർച്ച് നീട്ടിപ്പിടിച്ചു നോക്കി. ഭിത്തിയുടെ ഉറപ്പുള്ള കല്ലുകൾ പോലും വശങ്ങളിലേക്ക് പിളർന്നു മാറിയിരിക്കുന്നു.
ഹാളിലേക്ക് എന്തോ ഒരു ഭീമൻ വസ്തു ഇടിച്ചു കയറിയതുപോലെയാണ് അവിടം കാണപ്പെടുന്നത്. തറയിലെ കരിങ്കല്ലുകളിൽ ലോഹം ഉരഞ്ഞതിന്റെ ആഴത്തിലുള്ള വരകൾ ഇപ്പോഴും മായാതെ കിടക്കുന്നു.
ഒരു വലിയ ട്രക്കോ ബസ്സോ അതിവേഗത്തിൽ ആ കെട്ടിടത്തിന്റെ മുൻഭാഗം തകർത്ത് ഹാളിന്റെ പകുതി
💬 Comments
View all comments