0%

Chapter Title : പണി 8 [ആനീ]

Author : ആനീ Read All Parts 4592

അവർ തൊട്ടു എന്നറിഞ്ഞപ്പോൾ അവന്റെ കൈകൾ ചുരുട്ടിപ്പിടിച്ചു.

"ഒത്തിരി വിശ്വസിച്ചു ആവരെ ഞാൻ പക്ഷെ അവരെന്നോട് ചെയ്തതോ ..."

വിഷ്ണു പല്ലുകൾ കടിച്ചു…

​"അവന്മാർ പോയി വിഷ്ണു നീ അടങ്ങ് . പക്ഷേ അതിലും വലിയൊരു ശത്രു പുറത്തുണ്ട്,"

നിരഞ്ജൻ ആ തകർന്ന കെട്ടിടത്തിന് നേരെ വിരൽ ചൂണ്ടി.

"പത്തു വർഷം മുൻപ് ഇതേ സ്ഥലത്ത് വെച്ച് ഒരു പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. ലയ സോമസുന്ദരം! അവളെ വേട്ടയാടിയവരാകാം ഇപ്പോൾ ഈ മരിച്ചു കിടക്കുന്നവർ. ഈ ത്രികോണത്തിന് നടുവിൽ ആരോ ഒരു വലിയ പകരം വീട്ടൽ നടത്തുകയാണ്."

“ഞങ്ങൾക്ക് ചിലതു പറയാനുണ്ട്”

​മുറ്റത്തെ ആ ഇരുട്ടിൽ, മങ്ങിയ വെളിച്ചത്തിൽ വിഷ്ണുവും കിരണും വല്ലാത്തൊരു വെപ്രാളത്തോടെ നിരഞ്ജനോട് സംസാരിക്കാൻ തുടങ്ങി. ആ നക്ഷത്രയെ വെച്ച് ആ ഫ്ലാറ്റിൽ നടന്ന ഓരോ നിമിഷവും, അവിടെ വെച്ചുണ്ടായ മാറ്റങ്ങളും അവർ നിരഞ്ജന്റെ മുന്നിൽ അക്കമിട്ടു നിരത്തി.

​വിഷ്ണുവും കിരണും വെളിപ്പെടുത്തിയ സത്യങ്ങൾ കേട്ടതും നിരഞ്ജൻ ഞെട്ടി പോയി :

..." വിഷ്ണു തന്റെ പോക്കറ്റിൽ നിന്നും മടക്കിയ ആ കടലാസ് വിറയ്ക്കുന്ന കൈകളോടെ നിരഞ്ജന് നൽകി.

​ കിരൺ പതുക്കെ പറഞ്ഞു

,” ജാഫർ പറഞ്ഞത് പ്രകാരം ആ രൂപം അവളെ ശരിക്കും വേട്ടയാടിയിട്ടുണ്ട്. അവളുടെ വസ്ത്രങ്ങൾ പോലും അയാൾ ഊരിയെടുത്ത് കൊണ്ടുപോയി എന്നാണ് പറയുന്നത്."

​നിരഞ്ജൻ ആ രേഖാചിത്രത്തിലേക്ക് ടോർച്ച് വെളിച്ചം അടിച്ചു കുറച്ചുനേരം സൂക്ഷിച്ചു നോക്കി. അയാളുടെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറി. താടിയും വെട്ടിയൊതുക്കിയ മുടിയും ഉണ്ടെങ്കിലും ആ കണ്ണുകളിലെ തിളക്കം നിരഞ്ജൻ തിരിച്ചറിഞ്ഞു.

​"ഇത് ശിവനാണ്..."

നിരഞ്ജൻ പതുക്കെ പറഞ്ഞു.

"അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു വാടകക്കൊലയാളി. പോലീസിന്റെ കണ്ണിൽപ്പെടാതെ വർഷങ്ങളായി നടക്കുന്ന ഒരു ക്രിമിനൽ. എനിക്ക് ഇവനെ കുറിച്ച് ചില വിവരങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പക്ഷേ ഇവൻ എന്തിനാണ് നക്ഷത്രയുടെ പിന്നാലെ നടക്കുന്നത്?"

​അപ്പോഴാണ് കിരൺ താൻ ജാഫറിൽ നിന്നും കേട്ട മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയത്.

​"നിരഞ്ജൻ , ജാഫർ പറഞ്ഞത് മറ്റൊന്നാണ്. ആ പഴയ ഫ്ലാറ്റിൽ വെച്ച് ഈ ശിവൻ നക്ഷത്രയെ ഭോഗിക്കുന്നതിന്

💬 Comments

View all comments