Chapter Title : പരസ്പരം [അൻസിയ]
കണ്ടത് പോലെ അയാൾക്ക് തോന്നി.... ഉടനെ സതീശൻ മുന്നേയുള്ള പോസ്റ്റുകളും അതിലെ കമന്റ്സും പരതി അവസാനം ഇന്നലെ ഇട്ട ഒരു പോസ്റ്റിന്റെ താഴെയാണ് അത് കണ്ടത്... തന്റെ മനസ്സിലുള്ള അതേ ചോദ്യമാണ് അയാളും ചോദിച്ചത്... ഇത് തന്നെയാണ് നല്ലതെന്ന് തോന്നിയ സതീശൻ മോഹബ്ബത്ത് എന്ന പ്രൊഫൈൽ ഓപ്പണാക്കി... മുഖമെല്ലാം മറച്ചു കണ്ണു മാത്രം കാണുന്ന ഒരു മുസ്ലീം പെണ്ണിന്റെ ചിത്രം.... ഒന്നും ആലോചിക്കാതെ സതീശൻ അതിലേക്ക് ഹായ് എന്നൊരു മെസ്സേജ് അയച്ചു.... അയാളുടെ വാൾ മുഴുവൻ പരിശോധിച്ച അയാൾക്ക് തെറ്റായ ഒന്നും കാണാൻ കഴിഞ്ഞില്ല... നോക്കാം മറുപടി വരുമോ എന്ന്... ഫോണ് മാറ്റി വെച്ച് തന്റെ പണി തിരക്കിലേക്ക് സതീശൻ കടന്നു.... ഇടയ്ക്ക് കിട്ടുന്ന ഫ്രീ ടൈമിൽ സതീശൻ തനിക്ക് കിട്ടുന്ന വാർത്തകളും മറ്റും റീനക്ക് അയച്ചു കൊടുത്തിരുന്നു... ഉച്ച ആയപ്പോ റീന അതെല്ലാം വായിച്ച് ചേട്ടനെ വിളിച്ചു....
"എന്താണ് ചേട്ട ഇന്ന് ന്യൂസ് കൂടുതൽ ഉണ്ടല്ലോ....??
"നീയല്ലേ അയക്കാൻ പറഞ്ഞത്...."
"പറഞ്ഞു ... അതിന് ഇതൊക്കെ ഞാനെന്ന് നോക്കി തീരനാണ്...."
"മെല്ലെ നോക്കിയാൽ മതി..."
"എന്താ പണി ഭാര്യയ്ക്ക് ചെറുക്കനെ നോക്കി തുടങ്ങിയോ....??
"നോക്കുന്നുണ്ട്... എന്തെങ്കിലും കണ്ടീഷനുണ്ടോ...??
"കണ്ടീഷൻ.... അങ്ങനെയൊക്കെ ഉണ്ടോ...??
"പിന്നെ.... പറയടി എങ്ങനെ ഉള്ളവരെയാണ് ഇഷ്ട്ടം...??
"എന്നെ അറിയാത്ത ആളാവണം...."
"പിന്നെ...??
"പിന്നെ ഇല്ല..."
"പ്രായം...??
"നമ്മുടെ അത്ര..."
"അന്വേഷണം തുടങ്ങട്ടെ എന്ന...??
"ഓ...."
ഫോണിൽ നോട്ടിഫിക്കേഷന്റെ വൈബ്രേഷൻ വന്നതും സതീശൻ ചെവിയിൽ നിന്നും ഫോണെടുത്ത് നോക്കി താൻ നേരത്തെ അയച്ച പ്രൊഫൈലിൽ നിന്നാണ് വന്നതെന്ന് കണ്ടപ്പോ റീനയോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞു
💬 Comments
View all comments