0%

Chapter Title : Parasparam Part 1

Author : samudrakkani Read All Parts 262

മെലിഞ്ഞ താടി വച്ച ഒരു മനുഷ്യൻ. അതെ ആദ്യമായിട്ടാ എന്റെ പേര് ബിജു. ഞാൻ അദ്ദേഹത്തോട് ഉഷാറില്ലാത്ത ഒരു ചിരിയോടെ പറഞ്ഞു, ഞാൻ റഷീദ് മലപ്പുറത്ത സ്ഥലം ഇവിടെ ഒരു വീട്ടിലെ കുക്ക് ആ വെക്കേഷന് കഴിഞ്ഞു വരുകയാ അയാൾ തുടർന്നു.. ബിജു ഇവിടെ എന്ത് ജോലികാ ?? ഒരു ഹോസ്പ്പിറ്റലിൽ xray. ടെക്‌നിഷ്യൻ ആയ. ഞങ്ങൾ സംസാരം തുടർന്നു... ദൂരെ ആൾക്കൂട്ടത്തിൽ നിന്നും നടന്നു വരുന്ന ഒരാളെ എനിക്ക് കാണിച്ചു കൊണ്ട് അയാൾ ആണ് എന്റെ അറബി ഞാൻ പോട്ടെ ബിജു.. ഒരു കടലാസ്സിൽ റശീദ് നമ്പർ കുറിച്ച് തന്നു. ബിജു ജോലിയിൽ കയറി ഫോൺ എല്ലാം വാങ്ങി സമയം കിട്ടുമ്പോൾ വിളിക്കൂ നിഷ്കളകം നിഷ്കളങ്കം ആയ ഒരു ചിരിയോടെ എനിക്ക് കൈ തന്നു യാത്ര പറഞ്ഞു പിരിഞ്ഞു. ഇരുന്ന മുഷിപ്പ് മാറാൻ ഞാൻ എണീറ്റ് ചുറ്റും എല്ലാം ഒന്നു കണ്ണോടിച്ചു, നേരം നന്നായി വെളുത്തു തുടങ്ങിയിരിക്കുന്നു. ആളുകളുടെ തിരക്കും കൂടി വന്നു, ദൂരെ മെയിൻ ഡോറിനു അടുത്തു ആൾക്കൂട്ടത്തിൽ നിന്നും നല്ല തിളങ്ങുന്ന കഷണ്ടി തല കണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് മനസിലായത് ഹാവൂ.... എത്തിയല്ലോ നമ്മുട ആൾ.. അച്ചായൻ അതായതു " മാത്യു മഠത്തിൽ പറമ്പിൽ " സുലൈമാൻഫാക്കിയ ഹോസ്പ്പിറ്റൽ" മാനേജർ, ഒരു മാനേജർ മാത്രം അല്ലാ അച്ചായൻ. ആ ഹോസ്പ്പിറ്റലിന്റെ HR..GM.. എന്ന് വേണ്ട ഓൾ ഇൻ ഓൾ. അവിടെ ഒരു ഇല അനങ്ങാൻ അച്ചായൻ പറയണമ്. ഒരു പ്രാരാബ്ധവും ബുദ്ധിമുട്ടും ഒന്ന് ഇല്ലാഞ്ഞിട്ടും എന്നെ പ്രവാസിയാക്കിയതിൽ 50% പങ്കുള്ള വളരെ നല്ലവനും, സ്നേഹസമ്പന്നനും ആയ മനുഷ്യൻ. ബാക്കി 50 % പങ്കുള്ളവരെ പറ്റി വഴിയേ മനസിലാകും. ഡാ... മോനെ ബിജു അച്ചായൻ ദൂരെ നിന്ന് തന്നെ ചിരിച്ചു എന്റെ അടുത്തു വന്നു, കണ്ടപാടെ കെട്ടിപ്പിടിച്ചു. ഡാ മോനെ സോറി ഡാ... .കുറച്ചു ലേറ്റ് ആയി സോറി നീ ഇരുന്നു മുഷിഞ്ഞോ ?? യാത്രയൊക്കെ സുഗായിരുന്നോ ? വിഷമം ഒന്ന് ഉണ്ടായില്ലലോ അല്ലേ... നേരത്തെ എത്തിയേനെ അതിനു സൂസിയുടെ വാക് കേട്ടു അവളെ

💬 Comments

View all comments