0%

Chapter Title : പറയാൻ മറന്ന പ്രണയം 1 [Vesper]

Author : Vesper Read All Parts 16.1K

വിരലുകൾ വിറച്ചു. അവസാനം അവൻ ജീവിതത്തിൽ ആദ്യമായി ആ സത്യം എഴുതി. "എനിക്ക് ഇഷ്ടം ഉണ്ടായിരുന്നത് നിന്നോടായിരുന്നു." സന്ദേശം അയച്ചുകഴിഞ്ഞ് അവൻ ഫോൺ മാറ്റിവച്ചു. മനസ്സ് മുഴുവൻ ഭയമായിരുന്നു. ഒരു പക്ഷേ ഇനി അവൾ സംസാരിക്കില്ല. അല്ലെങ്കിൽ എല്ലാം വെറുതെയാകും. ഒരുപാട് സമയം കടന്നു പോയി പിന്നെ ഒരു സന്ദേശം വന്നു. "ഫെയർവെൽ ദിവസം ഓർമ്മയുണ്ടോ?" "ഉണ്ട്." "അന്ന് നീ എന്റെ അടുത്തേക്ക് വന്നിരുന്നു." ജിത്തുവിന്റെ മനസ്സ് ആ ദിവസത്തിലേക്ക് പോയി. അതെ. അവൻ അവളുടെ അടുത്തേക്ക് നടന്നിരുന്നു. ഒരുപാട് കാര്യങ്ങൾ പറയാനായിരുന്നു. പക്ഷേ അടുത്തെത്തിയപ്പോൾ ധൈര്യം നഷ്ടമായി. ഒരു "ഓൾ ദ ബെസ്റ്റ്" മാത്രം പറഞ്ഞ് തിരികെ നടന്നു. ആത്മേയയുടെ അടുത്ത സന്ദേശം വന്നു. "നീ അന്ന് തിരിച്ചു വന്നിരുന്നെങ്കിൽ..." അവൻ വേഗത്തിൽ ചോദിച്ചു. "എന്ത്?" മറുപടി വന്നു. "ഞാൻ യെസ് പറഞ്ഞേനെ..." ആ സന്ദേശം വായിച്ച നിമിഷം ജിത്തുവിന് ശ്വാസം എടുക്കാൻ പോലും മറന്നുപോയതുപോലെ തോന്നി. "ഞാൻ യെസ് പറഞ്ഞേനെ..." ആ ഒരു വരി അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. നാല് വർഷം. നാല് വർഷമായി അവൻ നഷ്ടപ്പെട്ടത് സമയം മാത്രമായിരുന്നില്ല. ഒരുപക്ഷേ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സാധ്യതയായിരുന്നു. ഫോൺ കൈയിൽ പിടിച്ചുകൊണ്ട് അവൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആത്മേയയുടെ അടുത്ത സന്ദേശം വന്നു. "എന്താ മിണ്ടാത്തത്?" അവൻ കുറച്ച് സമയമെടുത്താണ് മറുപടി അയച്ചത്. "അത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ..." "എന്ത് ചെയ്യുമായിരുന്നു?" "ഒരുപക്ഷേ നാല് വർഷം മുൻപേ നിന്നെ ശല്യപ്പെടുത്താൻ തുടങ്ങിയേനെ." ആത്മേയ ചിരിക്കുന്ന ഒരു ഇമോജി അയച്ചു. പിന്നെ

💬 Comments

View all comments