Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]
കവിളിൽ ചെറിയൊരു നാണം വന്നു.
"അപ്പോൾ ഇനിയും ഒരുപാട് സമയം വേണ്ടിവരും."
"അതെ."
"എന്നാൽ സിനിമ കഴിഞ്ഞിട്ട് നോക്കിയാൽ മതി. ഇപ്പോൾ പോവാം."
ബൈക്കിൽ കയറിയപ്പോൾ അവൾ പതിവുപോലെ അവന്റെ തോളിൽ കൈവെച്ചു.
ആ സ്പർശം ഇപ്പോഴും ജിത്തുവിന് പുതിയതായിരുന്നു.
വണ്ടി മുന്നോട്ട് നീങ്ങി.
റോഡിൽ വലിയ തിരക്കില്ല.
കാറ്റ് നല്ലതായിരുന്നു.
കുറച്ച് ദൂരം പോയപ്പോൾ ആത്മേയ ചോദിച്ചു.
"ഒരു കാര്യം ചോദിക്കട്ടെ?"
"ചോദിക്ക്."
"നമ്മൾ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ശരിക്കും മെസേജ് അയക്കാൻ തോന്നിയിട്ടില്ലേ?"
"തോന്നിയിട്ടുണ്ട്."
"പിന്നെ?"
"നൂറ് തവണ നമ്പർ എടുത്തിട്ടുണ്ട്."
"എന്നിട്ട്?"
"സേവ് ചെയ്ത് വയ്ക്കും. പിന്നെ ഡിലീറ്റ് ചെയ്യും."
അവൾ പൊട്ടിച്ചിരിച്ചു.
"നീ വല്ലാത്ത ഒരു സാധനം തന്നെ."
"അത് എനിക്കും അറിയാം."
"ജിത്തു..."
"മ്?"
"അന്ന് നീ മെസേജ് അയച്ചിരുന്നെങ്കിൽ നന്നായേനെ."
അവൻ ഒന്നും പറഞ്ഞില്ല.
അവളുടെ വാക്കുകളിൽ കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നില്ല.
ഒരു ചെറിയ വിഷമം മാത്രം.
സിനിമ തിയേറ്ററിലെത്തി.
ടിക്കറ്റ് എടുത്ത് അകത്തേക്ക് കയറുമ്പോൾ ആത്മേയ പറഞ്ഞു.
"എനിക്ക് പോപ്കോൺ വേണം."
"ശരി."
"പിന്നെ ഒരു പെപ്സി."
"അതും വാങ്ങാം."
"ഇന്ന് ഞാൻ പറയുന്നതെല്ലാം കേൾക്കുമല്ലോ?"
ജിത്തു ചിരിച്ചു.
"ഇത്രയും കാലം കേൾക്കാതെ നടന്നതിന്റെ നഷ്ടപരിഹാരമാണ്."
അവൾ വീണ്ടും ചിരിച്ചു.
അവർ തിയേറ്റർ ന് ഉള്ളിലേക്ക് കടന്നു.അധികം ആളോ ബഹളമോ ഇല്ല. അങ്ങിങ്ങായി ഇരുപതിൽ താഴെ ആളുകൾ മാത്രം
“ഇതെന്താ ആരും ഇല്ലേ വല്ല പൊട്ട പടവും ആണോ ഡാ “
“ഏയ് അല്ല ഇറങ്ങിയിട്ട് ഇത് നാലാമത്തെ ആഴ്ച ആണ്. കഴിഞ്ഞ ആഴ്ച വരെ ഒരു സീറ്റ്
💬 Comments
View all comments