Chapter Title : പറയാന്‍ മറന്നത് ടീസര്‍ [KARNAN THE DARK PRINCE]
കണ്ണ് നിറയും. അവന്‍ കഴിച്ച പ്ലേറ്റില്‍ അവന്‍റെ എച്ചില്‍ കൂട്ടി കഴിക്കാന്‍ കൊതിച്ചിട്ടുണ്ട്. ഇടയ്ക്കു കഴിച്ചിട്ടുണ്ട് ചിലപ്പോള്‍ അമ്മ കാണും പക്ഷെ എനിക്കതൊരു പ്രശ്നമല്ല അമ്മക്കും.
അവനോട് അടുക്കുന്ന പെണ്‍കുട്ടികളെ ദേഷ്യത്തോടെ അല്ലാതെ ഞാന്‍ നോക്കിയിട്ടില്ല.
അവന് വേണ്ടി പല രീതിയി ഞാന്‍ ഒരുങ്ങി. കൂടുതല്‍ കൂടുതല്‍ സുന്ദരിയാവാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അവന്‍ എന്നിലെ എന്നെ കണ്ടില്ല..........
എന്നെ എന്‍റെ അമ്മയെക്കാള്‍ കൂടുതല്‍ മനസിലാക്കിയവന്‍ പക്ഷെ എന്നിലെ പെണ്ണിനെ അവന്‍ കണ്ടില്ല........
◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊ ◊
അവന്‍റെ കല്യാണത്തിന് ബെസ്റ്റ് ഫ്രണ്ടായി മുന്നിലുണ്ടായിരുന്നു ഞാന്‍. ഒരു പുഞ്ചിരിയോടെ അവന്‍റെ മുന്നില്‍ നിക്കുമ്പോള്‍, ഉള്ളില്‍ അലറി കരയുകയായിരുന്നു.
അവിടെ തന്നെ മനസിലക്കിയ രണ്ട്പേര്‍ ഉണ്ടായിരുന്നു.
ഒന്ന് എന്‍റെ അമ്മ
രണ്ട്..........
ഒതോരിക്കലും അവനായിരുന്നില്ല...............
പക്ഷെ താലി കെട്ടാന്‍ നേരത്ത് എന്നെനോക്കിയ അവന്‍റെ കണ്ണുകളിലെ ഭാവം ഇന്നും എനിക്കന്യമാണ്.
അതിന് ശേഷം പിന്നീട് അവനുമായി ഒരു കോണ്ടാക്ടും ഇല്ലായിരുന്നു. മനപ്പൂര്‍വം ഓടി ഒളിച്ചതാണ്. ആ ഓട്ടം തന്നെ ഇവിടെ എത്തിച്ചു. പഴയതെല്ലാം മറക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല, കഴിയില്ല. ഇന്ന് താന്‍ ഒരു ആണായി ജീവിക്കുന്നു. തന്‍റെ പെണ്‍ രൂപത്തെ താന്‍ മറന്ന് തുടങ്ങി. മനസിലെ ആഗ്രഹങ്ങളെല്ലാം അവനോടൊപ്പം ഉപേക്ഷിച്ചു. അല്ലെങ്കിലും അവന് വേണ്ടിയാണ് എന്നിലെ പെണ്ണ് ജീവിച്ചത്. അവന്‍ നഷ്ടപെട്ടപ്പോള്‍ പിന്നെ അവള്‍ മാത്രം എന്തിന്. അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം അവനെ ചുറ്റി പറ്റിയായിരുന്നു. പറയാന്‍ മറന്നതല്ലേ പറയാന്‍ കഴിഞ്ഞില്ല, അല്ല പറയാന്‍ കഴിയില്ല ഒരിക്കിലും.

💬 Comments
View all comments