Chapter Title : പറയാതെ കയറി വന്ന ജീവിതം [അവളുടെ ബാകി]
ചിരിയാണ് വന്നത്. അതും അവന്മാർ കണ്ടുകൊണ്ട് നിക്കുവാരുന്നു. നീ വാ മോനെ ഇതുവരെ ഒന്നും സെറ്റ് ആയില്ലന്നു പറഞ്ഞിട്ട് ഞങ്ങളെ പറ്റിക്കുവായിരുന്നോ എന്ന അർത്ഥത്തിൽ നോക്കിയായിരുന്നു അവർ അവിടെ നിന്നത്. അവളുടെ ചിരിയ്ക് ശേഷം ഞാൻ അവളോട് പയ്യെ പറഞ്ഞു: എനിക്ക് നിന്നെ ഇഷ്ടമാണ്. സിംപിൾ ആയി പറയാനേ എനിക് പറ്റിയുള്ളൂ. അവള് അത് കേട്ട് ആദ്യം ഒന്ന് ഞെട്ടി. പിന്നീട് അവള് ഒന്ന് തലകുനിച്ചു നോക്കുന്നതാണ് കണ്ടത്. എന്നിട്ട് കുറെ നേരം ആലോചിച്ചിട്ട് എന്നോട് പറഞ്ഞു: മിഥുൻ എനിക് ഒരു പ്രണയം ഉണ്ട്.ഇത്ര അടുത്തിട്ടും എന്നോട് പറയാത്ത ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ചിന്തിച്ചപ്പോൾ എന്നെ ഒഴിവാകാൻ ആണെന്ന് എനിക് തോന്നി. അവള് തുടര്ന്നു . "നീ ഇപ്പോഴും ചിന്തിക്കുന്നത് എനിക്കറിയാം. നിന്നോട് ഇത് വരെ പറഞ്ഞിട്ടില്ലല്ലോ അതുകൊണ്ട് നിന്നെ ഒഴിവാക്കാൻ പറയുവാണെന്ന്. പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ് മിഥുൻ. അങ്ങനൊരു ബന്ധം ഇല്ലേൽ നിന്നെ ഞാൻ ഉറപ്പായും സ്നേഹിച്ചു പോകുമായിരുന്നു. നിന്നെ അതുപോലെ നല്ലൊരു ഫ്രണ്ട് ആയി തന്നെ ആണ് കാണുന്നത്. നിന്നോടിത് പറയാൻ ഞാൻ ചിന്തിച്ചു. പക്ഷേ പറയുന്നതിന് മുന്നേ നീ എന്നെ propose ചെയ്തു." ഞാൻ ശെരിക്കും വിഷമിച്ചു ക്ലാസിൽ പോയി. എന്റെ മുഖം മാറിയത് കണ്ടപ്പോഴേ അവന്മാർ കാര്യം തിരക്കി. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ വീടിനടുത്തുള്ള, ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയും ആയി സംസാരിച്ച് ഇത് ഉറപ്പിക്കാൻ
തീരുമാനിച്ചു. പക്ഷേ അവള് എന്റെ ഫ്രണ്ട്ഷി്പ് വിട്ടില്ല. എപ്പോഴും എന്നോട് മിണ്ടുകയും ഇടക്ക് വിളിക്കുകയും
💬 Comments
View all comments