Chapter Title : പറയാതെ കയറി വന്ന ജീവിതം [അവളുടെ ബാകി]
ഒക്കെ ചെയ്യുമായിരുന്നു. ഞാൻ പതിയെ അതെല്ലാം കുറച്ചു പിന്നേം ഫ്രീ ആയി നടക്കാൻ തുടങ്ങി. അവളുമായി സൗഹൃതം ഉണ്ടെങ്കിലും പഴയ പ്രണയം ഒക്കെ ഇല്ലതായിരുന്നു. കാരണം അവള് എന്നിൽ നിന്നും ഫ്രണ്ട്ഷിപ്പ് ഇപ്പോഴും ആഗ്രഹിച്ചിരുന്നു.
ആദ്യ വർഷം കഴിഞ്ഞ്. ഞങ്ങൾക്ക് ജൂനിയർ വന്നു. വളരെ സന്തോഷകരമായ കലാലയ ജീവിതം. Njangal കൂട്ടുകാർ അടിച്ചു പൊളിച്ചു നടന്നു. ക്ലാസ്സ് കട്ട് ചെയ്ത് ക്യാന്റീനിൽ പോകുകയും ഒക്കെ സ്ഥിരം ആയി. പഠിത്തം വലിയ ശ്രേധയില്ലതെ രണ്ടാം വർഷം ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേക്കും 9 സുപ്ലികൾ പലപ്പോഴായി വീണു. പിന്നെ പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി. കോളജിൽ അറിയപ്പെടുന്ന ഒരു വിദ്യാർത്ഥി ആയി മാറി. രണ്ടാം വർഷ അവസാന സെമസ്റ്റർ പരീക്ഷകൾക്കൊപ്പം സപ്ലികളും എഴുതി. നല്ല രീതിയിൽ തന്നെയായിരുന്നു എഴുതിയത്. കോളജിലെ എല്ലാ പരിപാടികൾക്കും ഞങ്ങളുടെ വക അലമ്പും ഉണ്ടായിരുന്നു. അങ്ങനെ മൂന്നാം വർഷത്തിലെ ആദ്യത്തെ ആർട്സ്. അന്ന് എല്ലാ പരിപാടികൾക്കും നല്ല രീതിയിൽ അലമ്പ് കാണിച്ചു ഒക്കെ പുതിയ പിള്ളേരെ റാഗ് ചെയ്തു അ ദിവസം കഴിഞ്ഞു. ആർട്സ് കഴിഞ്ഞാൽ രണ്ട് ദിവസം വീട്ടിൽ പോയി നിൽകണ പതിവുണ്ട്.
അങ്ങനെ വീട്ടിൽ ഇരിക്കുമ്പോഴാണ് ഒരു ഫേസ്ബുക്ക് നോട്ടിഫികേഷൻ വന്നത്. ഒരു ഫ്രണ്ട് റിക്വസ്റ്റ്. പേര് നോക്കിയപ്പോൾ മീനാക്ഷി. ഡിപി എടുത്തു നോക്കിയപ്പോൾ നല്ല പരിചയം ഉള്ള മുഖം. അപ്പോഴാണ് കഴിഞ്ഞ ദിവസം റാഗ് ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു അവള് എന്നെനിക്ക് ഓർമ വന്നത്. റിക്വസ്റ്റ് അലോ ചെയ്തിട്ട് ഞാൻ ഒരു ഹൈ മെസ്സേജ് കൂടെ അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു
💬 Comments
View all comments