Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]
പൊത്തി ആണ് എന്നെയും മായയെയും ഞങ്ങളുടെ മുറിയിലേക്ക് അല്ല മനിയറയിലേക്ക് കൊണ്ടുപോയത്...
കണ്ണ് തുറന്നു നോക്കിയ ഞാൻ അൽഭുതം കൊണ്ട് വാ പൊളിച്ചു പോയി...
നാട്ടിൽ ഉള്ള സകല പൂക്കളും ഉണ്ട് മാലയായി തൂക്കിയിട്ട്.. വെള്ള വിരിയിട്ട ബെഡിൽ റോസാ poovinte ഇതളുകൾ വിതറിയിരിക്കുന്ന്.
അങ്ങിങ്ങായി മെഴുക് തിരുകൾ ഭംഗിയായി കത്തിച്ചു വെച്ചിരിക്കുന്നു. നീല നിറത്തിലുള്ള ഡിം ലൈറ്റുകൾ റൂമിനെ കൂടുതൽ റൊമാന്റിക് ആക്കി....
ഞങ്ങളെ മുറിക്കുള്ളിൽ ആക്കി അവർ വാതിൽ അടച്ചു... ജീവിതത്തിലെ മഹത്തായ കാലഗട്ടത്തിലേക്ക് ഞാനും മായയും കാലെടുത്ത് വച്ചു....
അവളുടെ നെറ്റിയിൽ ഞാൻ ചാർത്തിയ സിന്ദൂരം വിയർപ്പ് കണങളിലൂടെ ഒലിച്ചിറങ്ങി യപ്പോൾ.. വെള്ള വിരിയിട്ട പുതപ്പിൽ ഞങ്ങളുടെ പ്രണയത്തിന്റെ സിന്ദൂരം പടർന്നിരുന്നു....
കാലങ്ങൾ പിന്നെയും കടന്നു പോയി....
എന്റെയും മായയുടെയും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ പിന്നിടുന്നു...
ഒരിക്കലും നിലയ്ക്കാത്ത പുഴ പോലെ ഞങ്ങളുടെ പ്രണയം ഒഴുകി കൊണ്ടേ ഇരിക്കുന്നു....
കഴിഞ്ഞ വർഷം മെയ് മാസത്തിൽ മുത്തശ്ശി ഞങ്ങളെ വിട്ടു പിരിഞ്ഞു..
അവസാനമായി ഞങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിനെ ഒന്നു കാണണമന്ന് വലിയ ആഗ്രഹം ആയിരുന്നു അത് നടന്നില്ല...
വാസ്തവത്തിൽ മുത്തശ്ശിക്ക് മാത്രമല്ല ഞങ്ങൾക്ക് ഓരോരുത്തർക്കും ആ ആഗ്രഹം ഉണ്ടായിരുന്നു...
പോകാത്ത ആശുപത്രികൾ ഇല്ല.. കാണാത്ത ഡോക്ടർ മാർ ഇല്ല.. നേരാത്ത വഴിപാടുകൾ ഇല്ല...
എങ്കിലും അ സ്വപ്നം ഞങ്ങളിൽ നിന്നും വളരെ വിദൂരതയിൽ കാണപ്പെട്ടു...
ഇന്ന് പണമുണ്ട് പ്രതാപമുണ്ട് മറ്റെല്ലാം ഉണ്ട്.. എങ്കിലും ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള യോഗം എനിക്കും മായക്കു ഉണ്ടായില്ല...
ഞങ്ങളിൽ ആർക്കാണ് കുഴപ്പം എന്ന് ഇതുവരെ
💬 Comments
View all comments