Chapter Title : പരിഹാരക്രിയയും പ്രതികാരവും [Bify]
സമാധാനിക്കുക."
"പ്ലീസ്, സ്വാമി എന്തെങ്കിലും വഴി ഉണ്ടെങ്കിൽ മറച്ച് വയ്ക്കരുത്. ഞാൻ മൂലം എൻ്റെ രാമേട്ടൻ വേദനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല." രോഹിണി കൈകൂപ്പി കരഞ്ഞ് പറഞ്ഞു.
സ്വാമി സ്വാന്തനിപ്പിക്കുന്ന ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി .
" കുട്ടി , കുട്ടിയെ സഹായിക്കാൻ ആഗ്രഹമില്ലഞ്ഞിട്ടല്ല, ആകെ ബാക്കിയുള്ള ഉപായം അഥർവ വേദത്തിലെ ക്ഷുദ്രപ്രയോഗം തന്നെ ആണ്. ചാത്തൻ്റെ കൂറ് മാറ്റണം. ചാത്തനെ പ്രീതിപ്പെടുത്തി കുട്ടിയുടെ സംരക്ഷകനാക്കണം . ചാത്തൻ വെറുതെ പ്രീതിപ്പെടുത്തുന്ന മൂർത്തിയല്ല. വിളിച്ച് വരുത്തുന്ന ആളെ കഷ്ടപ്പെടുത്തും. ഇനി വിളിച്ച് വരുത്തി ചടങ്ങിന് എവിടെ എങ്കിലും ഭംഗം വന്നാൽ വിളിച്ച് വരുത്തിയ കർമികൾക്കും വരുത്തിയ ആളിനും ഇഷ്ടമുള്ളതെല്ലാം ഇല്ലാതാക്കും. ചാത്തൻ്റെ ഇംഗിതത്തിന് കുട്ടി വഴങ്ങേണ്ടി വരും. ചാത്തൻ്റെ കൈയിലെ പാവയായി മാറേണ്ടി വരും .കുട്ടിയുടെ മാനവും പാതിവൃത്യവും നഷ്ടപ്പെട്ടു എന്ന് വരാം. എല്ലാം കഴിഞ്ഞ് ചാത്തൻ സഹായിച്ചില്ലെന്നും വരാം. അതാണ് ഞാൻ പറഞ്ഞത്. വിധി അംഗീകരിക്കുക. ഭർത്താവിനെ ശിഷ്ടകാലം നന്നായി നോക്കുക."
" ഞാൻ എന്തും ചെയ്യാം. എനിക്ക് രാമെട്ടനെ രക്ഷിക്കണം.ഞാൻ എന്തും സഹിക്കാം." രോഹിണി സ്വാമിയുടെ കാലുകളിലേക്ക് വീണ് കെട്ടിപ്പിടിച്ച് കരഞ്ഞു.
സ്വാമി ദാസനെയും മീനയെയും നോക്കി കണ്ണിറുക്കി.
" എണിക്കു കുട്ടി. അതാണ് കുട്ടിയുടെ തീരുമാനം എങ്കിൽ ഞാൻ സഹായിക്കാം. പക്ഷേ കുട്ടി എല്ലാം വിശദമായി അറിഞ്ഞിരിക്കണം." എല്ലാം ഞാൻ വിവരിക്കാം.
"ഇന്ന് മുതൽ 48 മണിക്കൂർ നീണ്ട് നിൽക്കുന്ന ഒരു ആവാഹനം ഞാനും 3 ശിഷ്യന്മാരും ചേർന്ന് നടത്തും. കുട്ടി മാംസാഹാരം വെടിഞ്ഞ് സമ്പൂർണ പദ്യം പാലിക്കണം. നാളെ രാത്രി 9
💬 Comments
View all comments