0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 925
ഇതൊരു ഫീൽ ഗുഡ് നോവൽ ആണ്,  ഏറെ പ്രതീക്ഷ ഒന്നും വെക്കാതെ വേണം വായിക്കാൻ.... രണ്ടോ, മൂന്നോ ഭാഗം കൊണ്ട് തീർക്കും  ഏതായാലും പറഞ്ഞു സമയം കളയാതെ നമ്മക്ക് കഥയിലേക്ക് കടക്കാം............

പരിണയ സിദ്ധാന്തം 1

Parinaya Sidhantham | Author : Anali

പ്രഭാതം പൊട്ടി വിടർന്നു....... ⛅️ പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി ? ഞാൻ മെല്ലെ തല ഉയർത്തി നോക്കി... ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്. ? ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു... മുഖത്തും, കണ്ണിനും നല്ല വേദന... കിട്ടിയ അടിയുടെ ആരിക്കും ? 'നാളെ കോടെതിയിൽ കൊണ്ടു പോകണ്ട ഫയൽ എക്കെ എൻറെ ടേബിളിൽ വെച്ചിട്ട് രാമേട്ടൻ വീട്ടിൽ പൊക്കോ ' ചെറുപ്പകാരനായ ടൌൺ സ്‌.ഐ സന്തോഷ്‌ അതും പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷന് ഉള്ളിൽ പ്രവേശിച്ചു.. ?‍♂️ അവിടെ കൂടി നിന്ന ആൾക്കാരെ കണ്ട് പുള്ളി വീണ്ടും ചോദിച്ചു ' എന്താ രാമേട്ട വിഷയം ' 'കേസ് മറ്റേതാ.. നാട്ടുകാര് കൈയോടെ പിടിച്ചു ഇങ്ങു കൊണ്ടുവന്നു ' രാമേട്ടൻ ഒരു മൂലയിൽ ചാരി നിന്ന എന്നെ നോക്കി സന്തോഷ്‌ സാറിനോട് പറഞ്ഞു.. 'മറ്റതോ.. ' പുള്ളി ഒന്നുടെ ഇരുത്തി ചോദിച്ചു.. ? 'ഇമ്മോറൽ ' രാമേട്ടൻ ചെറിയ നാണത്തോടെ തല ചൊറിഞ്ഞു പറഞ്ഞു.. 'കണ്ടിട്ട് കൊള്ളാവുന്ന വീട്ടിലെ കൊച്ച് ആണന്നു തോന്നുന്നു ' സ്‌. ഐ

💬 Comments

View all comments