0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
സമയം കളഞ്ഞു... ⏲️ ഞങ്ങളുടെ പുതിയ സംരമ്പത്തിലെ ആദ്യ മണിക്കൂർ തീർന്നപ്പോൾ ബെൽ മുഴംഗി.. രണ്ടാമത് ക്ലാസ്സിൽ വന്നത് ബിനു സാർ, ഒരു 28 വയസ്സ് തോനിക്കുന്ന ഒരു സാർ. പുള്ളി ക്ലാസ്സിൽ വന്നതേ ഓരോ ഊള ചളി അടിക്കാൻ തുടങ്ങി ? പിള്ളേര് എല്ലാം ആക്കിയ ചിരി സമ്മാനിച്ചു.. പുള്ളി ഫിസിക്സ്‌ ആണ് പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു ? ഹൗർ പകുതി ആയപ്പോൾ ആണ് പുള്ളി എന്നെ കണ്ടത്.. ? ' പുതിയ അഡ്മിഷൻ ആണോ ' അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു.. അടുത്തു എത്തിയപ്പോൾ പുള്ളി അഖിലിനേം, ഗ്ലാഡ്വിനേം ശ്രെദ്ധിച്ചു, അവരോടും ആ ചോദ്യം തന്നെ ഉയർത്തി പുള്ളി തിരികെ പോയി പഠിപ്പിക്കാൻ തുടങ്ങി... ബെൽ മുഴങ്ങിയപ്പോൾ പിള്ളേര് എല്ലാം ക്ലാസ്സിനു വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി... 'ടാ ഒന്ന് പോയി കത്തിച്ചിട്ടു വന്നാലോ? ' ഗ്ലാഡ്വിൻ ആണ് ആ ചോദ്യം ഉയർത്തിയത് ? 'ലഞ്ച് ബ്രേക്കിനു മതി ' ഞാൻ ഉത്തരം നൽകി.. പുറത്തേക്കു നടക്കുമ്പോൾ ഒരു പെൺകുട്ടി എന്റെ തോളിൽ തോണ്ടി, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ.. ഇരു നിറത്തിൽ മെലിഞ്ഞ... സോറി സീറോ സൈസിൽ ഒരു പെൺകൊച്ചു, കാണാൻ ഒരു ഭംഗി എക്കെ ഉണ്ട്‌.. ഇനി എന്നോട് വെല്ല പ്രേമവും? .... ഏയ്‌ എന്നോടോ ? നൊ ചാൻസ്... ഇനി ആണേൽ നീ ആക്സിപ്റ്റ് ചെയുവോ? ചെയ്യുവൊന്നോ... ഇത് വരെ ഒരു പെണ്ണും എന്നെ പ്രൊപ്പോസ് ചെയ്തിട്ടില്ല, അത് കൊണ്ടു ഇവൾ അല്ലാ... ഇവളുടെ അമ്മ വന്ന് പ്രപ്പോസ് ചെയ്താലും ഞാൻ

💬 Comments

View all comments