0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
പ്രേമം തോന്നുന്നത് ?പ്രേമം ഒന്നും നമ്മക്ക് ചേരുന്നത് അല്ലാ എന്ന് പറഞ്ഞ് ഞങ്ങൾ വിലക്കി എന്ക്കിലും... മെസ്സ് ഫീസ് അടക്കാനുള്ള കാശ് എക്കെ എടുത്ത് എന്നും ഞങ്ങൾക്ക് കുപ്പി എടുത്ത് തരാൻ തുടങ്ങിയപ്പോൾ സംഭവം സീരിയസ് ആണെന്ന് മനസ്സിലായി ? കോളേജിൽ ഞങ്ങളുടെ 5ത് സെമസ്റ്റർ എക്സാമിന്റെ ചൂട് പിടിച്ചു തുടങ്ങി.... ? പക്ഷെ ഞങ്ങൾ ഇപ്പോഴും ഫുൾ ജോളി ആരുന്നു, അങ്ങനെ ഒരു ദിവസം ലഞ്ച് ബ്രേക്കിനു പതിവുപോലെ ഞങ്ങൾ അഖിലിന്റെ സ്കൂട്ടിക്ക് തൃപ്ൾസ് വെച്ച് കണ്ണൻ ചേട്ടന്റെ കടയിൽ വലിക്കാൻ പോയി ? വലി എക്കെ കഴിഞ്ഞ് മണം വരാതിരിക്കാൻ ഓരോ വിക്സ് മുട്ടായിയും വാങ്ങി തിരിച്ചു വരുന്ന വഴിക്കാണ് ഗ്ലാഡ്വിന്റെ ഹൃദയം തകർത്ത ആ കാഴ്ച്ച ഞങ്ങൾ കാണുന്നത്... പൂജ അവളുടെ ക്ലാസ്സിലെ ഒരു ചെറുക്കന്റെ കൂടെ ലെസ്സി ഹൌസിൽ ഇരുന്ന് സൊള്ളുന്നു ? അല്പ നേരത്തെ മൗനത്തിന് ശേഷം, ഈ അവസ്ഥയിൽ എല്ലാരും പറയുന്ന ആ ഡയലോഗ് അവനും പറഞ്ഞു.. 'എനിക്ക് ആ മൈരനെ തല്ലണം ' 'നമ്മക്ക് തല്ലാം ' എന്നല്ലാതെ വേറേ ഒന്നും ഞങ്ങൾക്കും പറയാൻ ഇല്ലാരുന്നു.. ക്ലാസ്സിൽ തിരിച്ചു ചെന്നു കേറി ഇരുന്നപ്പോൾ തൊട്ട് ക്ലാസ്സ്‌ തീരുന്നത് വരെ അവൻ ബെഞ്ചിൽ അടിച്ചും, ബുക്കിനെ പീച്ചി ഞെരിച്ചും, നിലം ചവിട്ടി തൊടച്ചും പട്ടി ഷോ കാണിക്കാൻ തുടങ്ങി ? ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ ബാഗും എടുത്ത് ഇറങ്ങിയപ്പോൾ അഖിൽ എന്റെ തോളിൽ കൈ ഇട്ട് പോകുന്ന വഴിക്ക് വലിക്കാൻ ഉള്ള ഫണ്ടിന്റെ കാര്യം എക്കെ തീരുമാനിച്ചു അങ്ങനെ

💬 Comments

View all comments