0%

Chapter Title : പരിണയ സിദ്ധാന്തം 1 [അണലി]

Author : അണലി Read All Parts 1.1K
നടന്നു... ? ഗേറ്റ് എത്തി തിരിഞ്ഞു നോക്കിയപ്പോൾ പുറകെ വന്ന ഗ്ലാഡ്വിൻ ഇല്ലാ.... കുറച്ചു അപ്പുറത്ത് എന്തോ ആളുകൾ വട്ടം കൂടുന്ന കണ്ടപ്പോൾ ഞങ്ങൾക്കും കാര്യം മനസ്സിലായി ? തോളിൽ കിടന്ന ബാഗും തൂക്കി എറിഞ്ഞു ഞങ്ങൾ അവിടേക്കു ഓടി ചെന്നപ്പോൾ ഗ്ലാഡ്വിനും ആ ജൂനിയർ പയനും തമ്മിൽ പൊരിഞ്ഞ അടി ? കാര്യം നമ്മുടെ മച്ചാന്റെ കൈയിൽ ഒരു നായവും ഇല്ലേലും അവൻ തല്ലിയാൽ ഞങ്ങളും തല്ലും ? ഞങ്ങളും കൂടി ഇടി തുടങ്ങിയപ്പോൾ അത് ഇയർ വൈസ് വിഷയം ആയി... വന്നവനും പോയവനും എല്ലാം മത്സരിച്ച് ഇടിച്ചു ? എല്ലാ കോളേജിലും കാണുവല്ലോ ഇടി എന്ന് കേട്ടാലേ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്താൻ നടക്കുന്ന ചെല കഴുവേറികള്... ഞങ്ങളുടെ കോളേജിലും ഉണ്ടാരുന്നു ഇഷ്ടം പോലെ ആ സൈസ് സാധനം.. ? ഇടി കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ തന്നെ വീഡിയോ യൂ ട്യുബിലും, ഫേസ്ബുക്കിലും എല്ലാം എത്തി ? അന്ന് തന്നെ കോളേജിൽ നിന്നും കാൾ വന്നു ' ഇനി മക്കൾ എൻക്യുയറിക്കു വന്നാൽ മതി. അത് വരെ സസ്പെന്ഷന് ആണ് 'എന്നും പറഞ്ഞു.. ? എൻക്യുയറി വന്നു... അത് നല്ല വിശാലമായി മൂഞ്ചി, എന്തിനാ ഇടിച്ചേ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് പറയാൻ ഒരു കാരണവും ഇല്ലാരുന്നു.. അല്ലാ പറയാൻ പറ്റുവോ ഗ്ലാഡ്വിനു ഇഷ്ടം ഉള്ള പെണ്ണ് ഇവന് സെറ്റ് ആയിട്ടാണ് ഇടിച്ചേ എന്ന്..
അങ്ങനെ ഞങ്ങൾക്ക് മൂന്നു പേർക്കും കോളേജിൽ നിന്നുള്ള മടക്ക ടിക്കറ്റ് കിട്ടി, അഹ് അത് തന്നെ TC.? വീട്ടുകാരുടെയും, നാട്ടുകാരുടെയും

💬 Comments

View all comments