0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 742

ഉയർന്നു നിൽക്കുന്നത്.. ++++++++++++++++++++++++++++++++++

പുള്ളിക്കാരി എന്നെ കൈയിൽ പിടിച്ചു അടുത്ത് നിർത്തി തലയിൽ കൈ വെച്ചു പറഞ്ഞു.. 'എങ്കിലും എന്റെ മോനേ, നിന്റെ ഒരു ധൈര്യം ' ?

നീ പണ്ടാരം അടങ്ങി പോകുമെടി ദുഷ്ട്ടെ.. അച്ഛനും, ഉണ്ണി ചേട്ടനും വരാന്തയിൽ ഇരുന്നു എന്തെക്കെയോ ചർച്ച ആണ്.. എന്റെ കാര്യം ആണെന്ന്‌ തോന്നുന്നു, ആവണം എല്ലോ...

ഞാൻ അടുക്കളയിൽ ചെന്നു, അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി... ? മരിയ ചേച്ചി ഫുഡ്‌ വിളമ്പി കൊണ്ടു തന്നു.

'മോനു ചേട്ടൻ നിന്നെ കൊറേ തവണ വിളിച്ചു.. നീ എന്നാ എടുക്കാതെ ' ഓഹോ അപ്പോൾ ഗൾഫിൽ ഉള്ള നിന്റെ കെട്ടിയോൻ കൂടി എന്നെ തെറി പറഞ്ഞാലേ നിനക്ക് ഉറക്കം വരാത്തൊള്ളൂ അല്ലേ..

'ഞാൻ വൈകിട്ടു വിളിച്ചോളാം ' ഞാൻ പ്ലേറ്റിൽ തന്നെ കണ്ണ് നട്ടു പറഞ്ഞു..

'നീ പോയപ്പോൾ ചേച്ചി സമ്മാനം കൊണ്ടേ വരാവൂ എന്ന് പറഞ്ഞപ്പോൾ, ഇത്ര വല്യ സമ്മാനം ആണ് നീ കൊണ്ടുവരുക എന്ന് വിചാരിച്ചില്ല ' മരിയ ചേച്ചി എനിക്ക് കുറച്ച് കൂടി കറി വിളമ്പി കൊണ്ട് പറഞ്ഞു.. ഇവിടെ എനിക്ക് പ്രാണ വേദന അപ്പോൾ ആണ് അവളുടെ വീണ വായന ?

അതിനു ഞാൻ ഇരുത്തി ഒരു നോട്ടം മാത്രം നൽകി..

'പെണ്ണിനെ കാണാൻ ഏതായാലും സിനിമ നടിമാരെ പോലെ ഉണ്ട്‌ ' ഷാരോൺ ചേച്ചി പറഞ്ഞു.. പുള്ളികാരിടെ കൈയിൽ കൊച്ച് ഇരുപ്പുണ്ട്, അവൻ എന്നെ നോക്കി ചിരിക്കുവാ ? നീ ചിരിക്കേണ്ടാ.. നിന്നെ എടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല മോനേ കൊച്ചച്ചൻ..

'ഇവിടെ ഉള്ളവരെ കുറിച്ച് എന്തേലും ചിന്ത ഉണ്ടാരുന്നെങ്കിൽ ഇവൻ ഇത് ചെയ്യുവാരുന്നോ ' കുറേ നേരത്തെ മൗന വൃതം അവസാനിപ്പിച്ചു അമ്മ ആരോടേനില്ലാതെ പിറുപിറുത്തു.. ?

അമ്മ വീണ്ടും എന്തെക്കെയോ പറയുന്നുണ്ട്.. ' താഴെ വെച്ചാൽ ഉറുമ്പ് അരിക്കും... ' ഉറുമ്പ് അരിക്കാൻ ഞാൻ എന്തോന്നു പഞ്ചസാരയോ.. ?

ഞാൻ പെട്ടന്ന് ആഹാരം കഴിച്ചു മുകളിലോട്ടു ചെന്നു.. പുറകെ ആ ഷേബ ആന്റിയും വരുന്നുണ്ട്, നൂറു വാട്ട്സ് ബൾബ് പോലെ നിന്ന് കത്തുവാണ് പുള്ളികാരിടെ ചിരി.. ?

'എന്തിയെടാ ചെക്കാ, നിന്റെ പെണ്ണിനെ ഞാൻ കണ്ടില്ലലോ ' പുള്ളിക്കാരി ചിരി തൂക്കി എന്റെ പുറകെ റൂമിലോട്ടു കേറി..

ശ്രുതി തുണി തേക്കുവാണ്, അവൾ തിരിഞ്ഞു നോക്കി.. ആന്റിടെ 100 വാട്ട്സ്

💬 Comments

View all comments