Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]
നടന്നു.. രോഗി ഇച്ഛിച്ചത് പാല്, വൈദ്യൻ കല്പിച്ചത് മിൽക്ക് ഷേക്ക് ?
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി, ബൈക്ക് എടുത്തു മുന്നോട്ട് നീങ്ങി...
'നമ്മക്ക് വെല്ലോം കഴിച്ചാലോ ' ഞാൻ പറഞ്ഞു..
'മ്മ്മ് ' അവൾ മെല്ലെ മൂളി.. കാറ്റിൽ ആടി ഉലയുന്ന മുടിയും, കരഞ്ഞു പടർന്ന കണ്മഷിയും എല്ലാം ആയി പെണ്ണിനെ കാണാൻ എന്തൊരു ഭംഗിയാ ?
ഞാൻ വണ്ടി ഒരു ബേക്കറിയുടെ മുന്നിൽ നിറുത്തി ഇറങ്ങി..
അകത്തു കേറിയപ്പോൾ ആൾക്കാരുടെ നോട്ടം കണ്ടാൽ എന്തോ കമിതാകൾ ക്ലാസ്സ് കട്ട് ചെയ്തു വന്ന പോലെ ഉണ്ട്.. ഇതെന്റെ ഭാര്യ ആണ് മിസ്റ്റർ.
ഞങ്ങൾ ഓരോ ക്യാരറ്റ് കേക്കും, ലെമൺ സോടേയും ഓർഡർ ചെയ്തു..
'എടൊ സോറി.. ഞാൻ കാരണം ആണ് താൻ ' ഞാൻ അല്പം സെന്റി ഇട്ടു നോക്കി ?
പക്ഷെ ഒരു നോട്ടം അല്ലാതെ മറുപടി ഒന്നും ഇല്ലാ... സെന്റി മൂഞ്ചി..
ഫുഡ് വന്നു... അത് കഴിച്ചു കരിഞ്ഞു ഞാൻ ബിൽ കൊടുക്കാൻ ചെന്നു..
'എത്ര ആയി ചേട്ടാ '
'60 '?
'ഒരു പാക്കറ്റ് ഗോൾഡ് കൂടെ '
'160' അതും പറഞ്ഞു അയാൾ ഒരു പാക്കറ്റ് ഗോൾഡ് എടുത്തു തന്നു.. ?
'എന്റെ പേഴ്‌സിൽ ഒറ്റ 200 നോട്ട് മാത്രം ' ഞാൻ അത് നൽകിയപ്പോൾ പുള്ളി ബാക്കി 40 തന്നു... ?
നാല്പത് ഉലിവ കൊണ്ടാണോ കർത്താവെ ഞാൻ കുടുംബം നടത്താൻ പോകുന്നത്.
ഞങ്ങൾ തിരിച്ചു വണ്ടിയിൽ കേറി..
' കാശ് ഇല്ലെങ്കിൽ നമ്മക്ക് എന്റെ വള പണയം വെക്കാം ' അവൾ വണ്ടിയിൽ ഇരുന്നു പറഞ്ഞു..
'വേണ്ടാ... കാശ് ഉണ്ട് ' ഞാൻ അത് പറഞ്ഞെങ്കിലും, ഒരു അത്യാവിശം വന്നാൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടല്ലോ എന്ന് തോന്നി.... അവളുടെ വള അല്ല... എന്റെ മാല. ? എങ്കിലും ഈ പെണ്ണ് ഇത് എങ്ങനെ അറിഞ്ഞു.... ?
ഞങ്ങളു വീട്ടിൽ ചെന്നു ഒന്നും മിണ്ടാതെ അകത്തു കേറി...
'ക്ലാസ്സ് കഴിഞ്ഞോ? ' മരിയ ചേച്ചി ആണ്... എന്തൊക്കെ അറിയണം
💬 Comments
View all comments