Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
തലയാട്ടി അവിടെ നിന്നും ഇറങ്ങുമ്പോൾ സാർ പറഞ്ഞു..
' കുറേ നാളത്തേക്ക് നീ അവളെ ശല്യപെടുത്തല്ലു.. ഇതു ഒരു സാറിന്റെ ഉപദേശം അല്ലാ.. ഒരച്ഛന്റെ അപേക്ഷയാണ് '.. ?
ഞാൻ വലിയ ഒരു ഭാരം ചുമന്നു നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്..
ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..
അവിടെ നിന്ന് ഇറങ്ങി പാർക്കിംഗ് ഏരിയലോട്ടു നടക്കുമ്പോൾ കാറിന്റെ അടുത്ത് നില മിസ്സിനേം അവളെയും ഞാൻ കണ്ടു.. ?
ശ്രുതിയുടെ പൂച്ച കണ്ണിൽ എന്റെ കണ്ണുകൾ അറിയാതെ ഒന്ന് ഒടക്കിയെന്ക്കിലും ഞാൻ അത് വലിച്ച് പറിച്ചു നോട്ടം മാറ്റി.. ?
' ഭാര്യയെ തപ്പുവാണോ '
ചോദ്യം വന്ന ദിശയില്ലോട്ടു ഞാൻ നോട്ടം മാറ്റി..
എന്നോട് ബിയർ വാങ്ങി കൊടുക്കാൻ പറഞ്ഞ അതേ സീനിയർ..
അതേ ഞാൻ അവളെ തപ്പുകയാണ്..
എവിടെ വെച്ചാണ് അവൾ എനിക്ക് നഷ്ടമായത്? നഷ്ടമാവാൻ അവൾ എപ്പോഴേലും എന്റെ ആയിരുന്നുവോ..?
' എന്താ മാഷേ ആലോചിച്ചു നിൽക്കുന്നത്... മൂഡ് ഓഫ് ആണെല്ലോ '
' അതിപ്പോൾ താൻ എന്തിനാ അറിയുന്നത്' ?
' ഒന്നുമില്ലേലും നിന്റെ സീനിയർ അല്ലേ.. നീ ചോദിച്ചതിന് ഉത്തരം പറ '
' ജീവിതം നല്ല ഊമ്പി ഇരിക്കുവാ.. ഞാൻ എടുത്ത് കാര്യം പറയണ്ടല്ലോ '
' കല്യാണം കഴിഞ്ഞപ്പോൾ തന്നെ കുടുംബ പ്രശ്നം ആയോ ' അവൾ അതും ചോദിച്ചു ഒന്ന് ചിരിച്ചു കാണിച്ചു..?
ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
ഞങ്ങൾ സംസാരിച്ചു നടക്കുന്നത് ശ്രുതി അടക്കം കുറേ പേര് നോക്കുനുണ്ടായിരുന്നു..
' എല്ലാരും നോക്കുന്നു ' ഞാൻ അവളെ നോക്കി പറഞ്ഞു..?
' അയെ നീ ഇത്ര പേടിച്ചു തൂറി ആണോ?'
' നിനക്ക് എന്താ വേണ്ടേ '
' കടിച്ചു തിന്നാൻ മാത്രം ഞാൻ എന്താ പറഞ്ഞെ.. ഒരു ഫ്രണ്ട് എന്ന നിലക്ക് വന്ന് ഒന്ന് മിണ്ടി '?
' എനിക്ക് ആവിശ്യത്തിന് ഫ്രണ്ട്‌സ് ഇപ്പോൾ തന്നെ ഉണ്ട് '
' എന്നിട്ടു താൻ ഒറ്റക്കല്ലേ നടക്കുന്നെ.. അവർ എന്തിയെ '
' അത്
💬 Comments
View all comments