Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
വെളിച്ചം അവളുടെ മുഖത്തു അടിച്ചു കൊണ്ടിരുന്നു ?
അവൾ കണ്ണുകൾ അടച്ച് കിടക്കുന്നതു ഞാൻ നോക്കി കിടന്നു..
കെട്ടിവെച്ചതിൽ നിന്നും രക്ഷപെട്ട കുറച്ചു മുടി ഇഴകൾ അലഷ്യമായി മുഖത്തു കൂടി ഫാനിന്റെ ചലനത്തിന് അനുസരിച്ചു ഒഴുകി നടക്കുന്നു ?
എന്തൊരു സുന്ദരിയാണ് എന്റെ ഭാര്യ...
എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ കണ്ണ് രണ്ടും തുറന്നു.
ഒരു നിമിഷം ഞാൻ ഞെട്ടി എന്ക്കിലും ആ ചമ്മൽ മറച്ച് ഞാൻ ഒരു പുഞ്ചിരി നൽകി.. ?
' ഉറങ്ങുന്നില്ലേ? ' അത് ചോദിച്ചപ്പോൾ അവളുടെ ചുണ്ടിന്റെ അനക്കം ആണ് ഞാൻ ശ്രദ്ധിച്ചത്..
' ഉറക്കം വരുന്നില്ല ' ഞാൻ പറഞ്ഞു..
എങ്ങനെ വരാനാണ്, ഇത്ര സുന്ദരിയായ ഒരു പെൺകുട്ടി അടുത്തു കിടക്കുമ്പോൾ ?
അവൾ ഒന്നും മറിച്ചു മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ ഞാൻ തന്നെ റൂമിൽ നിറഞ്ഞു നിന്ന മൗനം വീണ്ടും ഭേദിച്ചു..
' ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ ' ഞാൻ ചോദിച്ചപ്പോൾ അവൾ
'മ്മം ' എന്ന് അനുമതി നൽകി.. ?
' നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.. സത്യം പറയണം ' ഞാൻ അത് ചോദിച്ചെന്ക്കിലും ഇല്ലാ എന്ന് പറയും എന്ന് എന്റെ മനസ്സ് പറഞ്ഞു..
' നിങ്ങളുടെ ഒരു കുട്ടികളി എന്റെ ജീവിതം നശിപ്പിച്ചു.. എന്നെ അഭിമാനത്തോടെ മാത്രം നോക്കിയിരുന്ന അച്ഛനും അമ്മക്കും ഇപ്പോൾ എന്നെ വെറുപ്പാണ്.. ഒരു തെറ്റും ചെയ്യാതെ ഞാൻ എല്ലാവർക്കും ചിരിക്കാനും കളിയാക്കാനും ഉള്ള ഒരു കോമാളി ആയി.. ദേഷ്യം ആണോ വിഷമം ആണോ എന്നൊന്നും എനിക്കറിയില്ല ' ?
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടാരുന്നു
അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി..
ഒരു 2 നിമിഷം ഞാൻ കണ്ണുകൾ അടച്ച് കിടന്നു എന്ക്കിലും ഉള്ളിൽ പൊട്ടി ഒലിക്കുന്ന വിഷമം ഞാൻ അറിഞ്ഞു..
ഒന്നും മിണ്ടാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി മെയിൻ ഡോർ ലക്ഷ്യം ആക്കി നടന്നു...?♂️
കുറ്റി തുറന്നു ഞാൻ വെളിയിൽ ഇറങ്ങി കതകു അടച്ചു..
റോഡിലൂടെ
💬 Comments
View all comments