Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
ഇറങ്ങുമ്പോൾ വിളിക്കണം മൈരേ എന്ന് അഖിലിന്റെ മെസ്സേജ് വന്നു..
ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..
ഒരു ഗോൾഡൻ കളർ ചുരിദാർ ഇട്ട് വണ്ടിയിൽ നിന്നും ഇറങ്ങുന്ന ശ്രുതിയെ ഞാൻ കണ്ടു..
' ബാക്കി വായിൽ നോട്ടം ക്ലാസ്സിൽ ഇരുന്ന് ആവാലോ ' അച്ചു എന്റെ പുറകിൽ നിൽപ്പുണ്ടായിരുന്നു..?
' അത് പിന്നെ.. ' ഞാൻ തല ചൊറിഞ്ഞു..
അവൾ ഒരു കോട്ടൻറ്റെ ജാക്കറ്റും ജീൻസ് പാന്റും ആയിരുന്നു ഇട്ടേ..
അതും പറഞ്ഞ് എന്റെ കൈൽ പിടിച്ചു അവൾ വിളിച്ചുകൊണ്ടു നടന്നു..
' എടി പെണ്ണെ ആരേലും കാണും '?
' ആരേലും എന്ന് വെച്ചാൽ നിന്റെ ഭാര്യ വീട്ടുകാര് ആണേൽ ചിലപ്പോൾ കണ്ടെന്നു വരും '
ഞാൻ അതിന് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി..
' ഞാൻ അവളോട് ഒന്ന് സംസാരിക്കാം ' അച്ചു പറഞ്ഞു..
' എന്ത് '
' അവളുടെ ഉദ്ദേശം എന്താണ് എന്ന് അറിയാമല്ലോ.. നിനക്കു ഇപ്പോഴും അവളെ ഇഷ്ടം ആണെന്നും നിന്റെ തീരുമാനം അവനു അറിയണം എന്നും പറയാം '
' അത് വേണോ..'
' വേണം നീ ഇപ്പോൾ ക്ലാസ്സിൽ കേറാൻ നോക്ക് '
ഞാൻ അവളുടെ കൈ വീടിപ്പിച്ചു അവള്ടെ കൂടെ നടന്ന് എന്റെ ക്ലാസ്സ് കണ്ടുപിടിച്ചു..?
സെക്കൻഡ് ഇയറിന്റ ക്ലാസ്സിൽ അങ്ങനെ കേറി..
നേരത്തെ തന്നെ ഞങ്ങൾ പോയി ഏറ്റവും പുറകിത്തെ ബെഞ്ച് സ്വന്തമാക്കി..
അതികം താമസിക്കാതെ തന്നെ ശ്രുതി ക്ലാസ്സിൽ കേറി..
അവളുടെ സാനിധ്യം ഉള്ളടത്തേക്ക് ഒരു കാന്തം പോലെ ഞാൻ ആകർഷിക്ക പെടുന്നത് ഞാൻ അറിഞ്ഞു ?
' നിനക്ക് പോയി ഒന്ന് മിണ്ടത്തില്ലേ ' ഗ്ലാഡ്വിൻ ആണ്..
' എന്തു പറയണം.. എനിക്ക് ഇഷ്ടമാണ്ണെന്നോ? എന്റെ കൂടെ വരണം എന്നോ? ഞാൻ എന്താ പറയണ്ടേ '
' അതൊന്നും എനിക്കറിയില്ല.. പക്ഷെ ഒന്ന് മിണ്ടിയാൽ നിങ്ങൾ തമ്മിലുള്ള അകൽച്ച മാറും ' ?
' ആ അകൽച്ച അവൾ ആഗ്രഹിക്കുന്ന ഒന്നാണ് ഗ്ലാടു... അവളുടെ ആ ഒരു ആഗ്രഹം എന്ക്കിലും നടക്കട്ടെ '
💬 Comments
View all comments