0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 1.3K

കഴിഞ്ഞാണല്ലോ അവന് മോളെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ തോന്നിയത് '

' അമ്മാമ്മക്ക് എന്നെ കാണണം എന്ന് ഒന്ന് പറഞ്ഞാൽ ഞാൻ ഓടി വരത്തില്ലാരുന്നോ '?

' കഴിഞ്ഞ ദിവസം ഇവിടെ എന്റെ അനിയത്തിടെ മോളു വന്നു... ജെസ്സി, ഇവിടെ ഇരുന്നു സംസാരിക്കുമ്പോൾ അവളു പറഞ്ഞു നമ്മുടെ ജേക്കബ്‌ കെട്ടിയ പെണ്ണിനെ ഒന്ന് കാണണം എന്ത് ഭംഗി ആണെന്ന് എക്കെ.. അപ്പോൾ ഓർത്തതെ ഒള്ളൂ മോളെ കണ്ടിട്ട് ഒന്ന് മരിക്കാൻ പറ്റുവോ എന്ന് '?

' അമ്മാമ്മയെ ഇടക്ക് ഞാൻ വന്ന് കാണാം കേട്ടോ ' അവളു അതും പറഞ്ഞ് അമ്മാമ്മയുടെ തോളിൽ കൈ ഇട്ടു..

അമ്മാമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു.. തള്ളയും ഫ്ലാറ്റ് ആയെന്നു തോനുന്നു അവളുടെ അഭിനയത്തിന്റെ മുന്നിൽ..? എനിക്ക് ഇതൊന്നും കാണാൻ ഉള്ള ത്രാണി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി..

ആൻസി ആന്റി എന്റെ കൈയിൽ പിടിച്ച് വലിച്ച് അവിടെ നിന്നും മാറ്റി.. ' ടാ നീയും അവളും തമ്മിൽ ഉള്ള പിണക്കം എല്ലാം മാറിയോ '

' എന്ത് പിണക്കം ' ?

' പിണക്കം ഇല്ലാഞ്ഞിട്ടു ആണോ അവൾ വീട്ടിൽ വരാതെ നിൽക്കുന്നത് '

' അവളുടെ പഠിത്തം എല്ലാം നല്ലപോലെ നടക്കട്ടെ എന്നോർത്താണ് അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടേ.. അല്ലാതെ ആന്റി വിചാരിക്കുന്ന പോലെ പിണക്കം ഒന്നും ഇല്ലാ '

' എനിക്ക് എന്തോ വിശ്വാസം ആവുന്നില്ല '

' ആന്റി വേണേൽ വിശ്വസിച്ചാൽ മതി ' ഞാൻ അത്

💬 Comments

View all comments