0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 1.4K

പറഞ്ഞ് അവിടെ നിന്ന് മാറി, നാട്ടിലെ ഒന്നാന്തരം പരദൂഷണവാഹനമാണ് ആൻസി ആന്റി.?

ഞങ്ങൾ അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു ആണ് ഇറങ്ങിയത്..

' വീട്ടിൽ ചെല്ലുമ്പോൾ എല്ലാരും എന്ത് പറയും എന്നുള്ള ടെൻഷൻ ഉണ്ട് '

' അവർ ഒന്നും പറയതൊന്നുമില്ല '

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അവൾക്കു നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി..?

കാർ വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും ഷാരോൺ ചേച്ചിയും ഓടി വന്നു.. കാറിന്റെ സീറ്റ്‌ തുറന്ന് അമ്മയാണ് അവളെ ഇറക്കിയത്..

' നീ മെലിഞ്ഞു പോയെല്ലോ മോളെ ' അമ്മ പറഞ്ഞു..?

' അമ്മക്ക് തോന്നുന്നതാ.. അവളെ കണ്ടാൽ പഴയതു പോലെ തന്നെ ഉണ്ട് ' ഷാരോൺ ചേച്ചി അവളെ നോക്കി പറഞ്ഞു.. ചേച്ചി പറഞ്ഞത് സത്യം ആയിരുന്നു, അവൾക്കു ഒരു മാറ്റവും ഇല്ലാ.. ?

' എത്ര നാളായി ഇവിടെ ഒന്ന് വന്നിട്ട് ' അതും പറഞ്ഞ് അമ്മ അവളുടെ തോളിൽ ഒരു അടി കൊടുത്തു..

' ഇടക്ക് എന്നെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ അമ്മക്ക് മോനോട് ഒന്ന് പറയത്തില്ലായിരുനോ ' അവൾ അമ്മയോട് പറയുന്നത് കേട്ടു ഞാൻ ഒന്ന് ഞെട്ടി... ഇവൾക്ക് ഒരു ഓസ്കാർ കൊടുക്കണം എന്ന് ഞാൻ ഓർത്തു..?

' അത് പിന്നെ അങ്ങനൊരു പൊട്ടൻ ' അമ്മ എന്നെ നോക്കി പറഞ്ഞപ്പോൾ എല്ലാവർക്കും ഒപ്പം അവളും ചിരിച്ചു..

ഞങ്ങൾ വീട്ടിലോട്ടു കേറാൻ നേരം അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി വന്നു.. ' പടുത്തം എല്ലാം എങ്ങനെ പോവുന്നു മോളെ '?

'

💬 Comments

View all comments