Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
' നിനക്ക് എന്താ വേണ്ടേ '?
' ഒരു താങ്ക്സ് പറയാൻ വന്നതാ.. നീ ആ പട്ടി ഷോ അവിടെ വെച്ച് കാണിച്ചില്ലാരുന്നെക്കിൽ എനിക്ക് അവളെ വളക്കാൻ പറ്റത്തെ ഇല്ലാരുന്നു '
' ആരെ '?
' ശ്രുതിയെ '
ഠപ്പേ...
എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞു..
എല്ലാരും അവിടേക്കു ഓടി വരുന്നത് ഞാൻ കണ്ടു.. ?
അവൻ ഒരൽപ്പം പുറകേക്ക് ബാലൻസ് പോയി വെയിച്ചു നിന്നു..
' വിനോദ്... എന്തുപറ്റി ' ശ്രുതി ഓടി വന്ന് അവൻ പൊത്തിപിടിച്ച കൈ മാറ്റി മുഖം നോക്കി..?
' ഒരേ.. ക്ലാസ്സ് അല്ലേ പിണക്കം വേണ്ടാ.. എന്ന് പറയാൻ വന്നതാ.. വേണ്ടായിരുന്നു ' മുഖം തിരുമ്മിക്കൊണ്ട് അവൻ പറഞ്ഞു..
' തിരിച്ചു തല്ലുവേല എന്ന് അറിയാവുന്നവരെ തല്ലുനത് വല്യ ആണത്തം ഒന്നുമല്ല..' ശ്രുതി എന്നെ നോക്കി ഒച്ച വെച്ചു...?
' ഡി പെണ്ണെ നീ നിന്റെ പണി നോക്കി പോ.. അവളു ഷോ കാണിക്കാൻ വന്നേക്കുന്നു ' സാൻ എന്റെ മുന്നിൽ കേറി നിന്ന് പറഞ്ഞു..
' ഒരു പാവപെട്ട ചെക്കനെ തല്ലി ഷോ കാണിക്കുന്നത് ആരാടാ.. ഞാൻ ആണോ ' ശ്രുതി സാന് നേരെ കൈ ചൂണ്ടി പറഞ്ഞു..?
' ഇവൻ ആര് നിന്റെ അച്ഛനോ.. നീ ഇത്ര വികാരം കൊള്ളാൻ '
' എന്റെ ആരായാലും നിനക്ക് എന്താ '
മറുപടി പറയാൻ വന്ന സാനിനെ ഞാൻ പിടിച്ച് പുറകോട്ട് കൊണ്ടുപോയി..?
' ഇവള് ആരാ.. അവള്ടെ ഒരു ഡയലോഗ് ' അവൻ എന്റെ കൈയിൽ കിടന്ന് കുതറി..
' ഇവള് ആരാ '
' എന്റെ ഭാര്യ '?
സാൻ ഒന്ന് ഞെട്ടി എന്റെ മുഖത്ത് തന്നെ നോക്കി നിന്നു..
ഞാൻ അവനെ പിടിച്ച് വലിച്ചു കൊണ്ട് മുന്നോട്ട് പോയി..
ഞാൻ പറഞ്ഞത് കേട്ട് ശ്രുതി എന്നെ തന്നെ നോക്കി നിന്നു...
വിനോദിന്റെ മുഖത്ത് ഞെട്ടൽ അല അടിച്ചു...?
കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ സാനും ജോഷുവയും ചിരിക്കാൻ തുടങ്ങി..
എന്റെ ജീവിതം ഒരു തമാശ
💬 Comments
View all comments