Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
നിങ്ങളുടെ എക്കെ ഒരു കല്യാണം ആയിരുന്നോ എന്നും അവൾ ചോദിച്ചു '
' എനിക്ക് ഇത് തന്നെ വരണം '
' എങ്ങനെ വരാതിരിക്കും.. ഇന്നും ക്യാന്റീനിൽ എന്തോ അടി ഉണ്ടാക്കി എന്ന് കേട്ടു '
' നീ എങ്ങനെ അറിഞ്ഞു '
' എന്റെ ഫ്രണ്ട് പറഞ്ഞു.. നിനക്ക് ഈ വഴക്കാളിയെ മാത്രവേ കിട്ടിയോളോ എന്നും ചോദിച്ചു '?
' എങ്കിൽ നീ വഴക്കു ഉണ്ടാക്കാത്ത ആരെ എന്ക്കിലും പോയി സ്നേഹിക്കു '
' എനിക്ക് എന്റെ വഴക്കാളി മതിയെ..' അതും പറഞ്ഞു അവൾ എന്റെ മൂക്കിൽ ഒന്ന് തോണ്ടി..?
ഞങ്ങൾ സംസാരിച്ചു പാർക്കിംഗ് ഏരിയയിൽ എത്തി..
അവൾ അവളുടെ സ്കൂട്ടിയിൽ പോയി ഇരുന്നു എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു മുന്നോട്ട് പോയി..?
' ഹലോ...' അത് സാൻ ആയിരുന്നു..
അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു..
' മുൻപ് കണ്ടത് നിന്റെ ഭാര്യ.. അപ്പോൾ ഇത് ചിന്ന വീട് തന്നെ '
' ഒന്ന് പോയെടാ.. ഫ്രണ്ട് ആണ് '
' ഉവ്വുവ്വേ.. മനസ്സിലായി... പിന്നെ നിന്റെ ഒരു ഹെല്പ് വേണം '
' എന്ത് '?
' നീ എന്റെ കൂടെ ഒന്ന് വന്നേ... '
' എങ്ങോട്ട് '
' ഒന്ന് വാടാ..'
ഞാൻ അവന്റെ പുറകെ നടന്നു..
ഞങ്ങൾ ഒരു കാറിനു പുറകിൽ നിന്നു..
' നീ വലിക്കുവോ '?
' ആം വലിക്കും.. നീ ആദ്യം എന്ത് ഹെല്പ് ആണ് വേണ്ടത് എന്ന് പറ ' ഞാൻ പറഞ്ഞു..
അവൻ പോക്കറ്റിൽ നിന്ന് ഒരു സ്റ്റിക്ക് എടുത്ത് ചുണ്ടിന്റെ ഇടയിൽ വെച്ചു..
' ആയോ.. ജോയിന്റോ ഇത് ഒന്നും ഞാൻ വലിക്കില്ല..'?
' എന്ക്കിൽ വേണ്ടാ.. ആരേലും വരുന്നുണ്ടോ എന്ന് നോക്ക് '
' അത് നോക്കാം '
' ശ്രുതി നിന്റെ ഭാര്യ അല്ലേ നിനക്ക് അവളെ വിളിച്ച് വീട്ടിൽ കൊണ്ടുപോകാൻ മേലെ '
' അതൊന്നും അത്ര എളുപ്പമല്ല.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല '
💬 Comments
View all comments