Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]
എന്ക്കിലും പോണമെന്ക്കിൽ വെല്ല പറുതയും ഇടീപ്പിക്കേണ്ടി വരും ' സാൻ അവളെ നോക്കി പറഞ്ഞു..
എന്റെ ഫോൺ വീണ്ടും ശബ്ധിക്കാൻ തുടങ്ങി..
ആര്യയുടെ കാൾ ആണെന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഞാൻ മൈൻഡ് ചെയ്യാൻ പോയില്ലാ..
ഏതോ ഒരു തെണ്ടി ശ്രുതിയെ അറിഞ്ഞോണ്ട് വന്ന് ഒന്ന് തട്ടി ?
അവൾ തിരിഞ്ഞു കൈ ചൂണ്ടി ദേഷ്യപെടുന്നത് ഞാൻ കണ്ടു.
എന്റെ കാലുകൾ ഞാൻ പോലും അറിയാതെ വേഗത്തിൽ ചലിച്ചു..
അവൻ നടന്ന് മുന്നോട്ട് പോവാൻ തുടങ്ങി..
നിമിഷ നേരം കൊണ്ട് ഞാൻ അവിടെ എത്തി..
ഞാൻ ഓടി വരുന്നത് കണ്ടപ്പോൾ ശ്രുതി എന്നെ വട്ടം പിടിക്കാൻ നോക്കി..
അവൾക്കു എന്റെ ക്രോധം അവൾക്കു തടഞ്ഞു നിറുത്താൻ പറ്റിയില്ല..
ഞാൻ രണ്ട് കാലും ഉയർത്തി അവന്റെ നെഞ്ചിൽ ചവിട്ടി..
പക്ഷെ ശ്രുതി ഇടയ്ക്കു കേറിയതുകൊണ്ട് എന്റെ ചവിട്ട് അവനു ശരിക്കും കൊണ്ടില്ലാ..
ഞാനും ശ്രുതിയും മറിഞ്ഞു നിലത്തു വീണു. ?
ഞാൻ ചാടി എഴുന്നേറ്റപ്പോൾ അവൻ
' പുറംപോക്ക് ചിന്ന കൂതി.. എൻ മേലയെ കൈ വെക്കത്തിക്കു ഉണക്ക് തീമാറാ ' എന്ന് അലറി എനിക്കു നേരെ വന്നു.
അവൻ കൈ എന്റെ മുഖത്തിന് നേരെ വീശി..
അവന്റെ വലം കൈ എന്റെ ഇടം കൈ കൊണ്ട് ഞാൻ തടഞ്ഞു..
എന്റെ തല കൊണ്ട് ഞാൻ അവന്റെ മുക്കിൽ ആഞ്ഞു മുട്ടി..
അവന്റെ പല്ലു ചെറുതായി എന്റെ നെറ്റിയിൽ കൊണ്ട് വേദനിച്ചെന്ക്കിലും അവന്റെ മൂക്കിന്റെ ലണ്ടൻ ബ്രിഡ്ജ് ഫാലിങ് ഡൌൺ ആയെന്നു എനിക്കു തലയിൽ നനവ് അനുഭപ്പെട്ടപ്പോൾ മനസ്സിലായി..
അവൻ മൂക്ക് പൊത്തി പിടിച്ച് നിലത്തു വീണു..
പുറകെ ഓടി വന്ന സാൻ അവനെ നിലത്തു ഇട്ട് ചവിട്ടാൻ തുടങ്ങി..
ആളുകൾ കൂടി അവനെ പിടിച്ച് മാറ്റി..
ശ്രുതി എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നും പോയി..
' ഇത് ഉങ്കൾക്കു ആര് പ്പാ ' അവിടെ നിന്ന ഒരു പ്രായമുള്ള ചേട്ടൻ ശ്രുതിയെ നോക്കി എന്നോട് ചോദിച്ചു..
' ഇത് വന്ത് എന്നുടെ ഉയിർ സാർ '
💬 Comments
View all comments