0%

Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]

Author : Kambikathakal Read All Parts 510

' സാർ അവന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പറിൽ പൊതിഞ്ഞു വെച്ച എന്തോ എടുത്തു..

അവൻ മൂഞ്ചി എന്ന് എനിക്കു മനസ്സിലായി ?

സാർ അത് തുറന്നപ്പോൾ ഒരു സിപ്പ് കവറിൽ കഞ്ചാവ് ഇരിക്കുനത് കണ്ടു..

' ഇതാണല്ലേ നിന്റെ പണി.. മുട്ടേനു വിരിഞ്ഞില്ലല്ലോ അതിന് മുൻപ്പ് തുടങ്ങി ' നിലാ മിസ്സ്‌ ആണ് പറഞ്ഞത്.. ?

' തിരിച്ചു കോളേജിൽ ചെല്ലട്ടെ, നീ ഇനി ഒരു ദിവസം പോലും കോളേജിൽ പഠിക്കില്ല.. അതെന്റെ വാക്കാണ് ' രാധാകൃഷ്ണൻ സാർ അലറി..

എല്ലാരും തിരിച്ചു പോയി സീറ്റിൽ ഇരുന്നു..

' നിനക്ക് ഇത് അറിയാരുന്നോ ' ശ്രുതി എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.. ?

' അറിയാരുന്നു '

' എന്നിട്ടു നീ ആരോടും പറഞ്ഞില്ലേ '

' ഞാൻ അവനോടു എത്ര തവണ ഇത് നിർത്താൻ പറഞ്ഞതാണെന്ന് നിനക്ക് അറിയാവോ.. എന്റെ മുന്നിൽ വെച്ച് അവൻ ഉപയോഗിക്കില്ല ' ഞാൻ അവളോട്‌ പറഞ്ഞു ?

അവൾ പിന്നെയും എന്തെല്ലാമോ ചോദിച്ചെന്ക്കിലും ഞാൻ അതിനെല്ലാം ഒറ്റ ഉത്തരത്തിൽ മറുപടി പറഞ്ഞു.. എന്റെ മനസ്സിൽ മുഴുവൻ അവന്റെ കാര്യം കോളേജിൽ ചെല്ലുമ്പോൾ എന്താകും എന്നായിരുന്നു..

സമയം ഇരുട്ടി.. ബസ്സിൽ ഒരു അനക്കവും ബഹളവും ഒന്നുമില്ല.. നല്ല തണുപ്പ് ഉണ്ട്‌.. ഞാൻ നോക്കിയപ്പോൾ ശ്രുതി ചെറുതായി വിറക്കുന്നുണ്ടെന്നു മനസ്സിലായി.. ഞാൻ ബാഗിൽ നിന്നും പുതപ്പ് എടുത്ത് അവൾക്കു കൊടുത്തു ?

' തണുപ്പില്ലെ '

' ഇല്ലാ.. നീ പുതച്ചോ '

ഞാൻ അത് പറഞ്ഞു പുതപ്പ് എടുത്ത് കൊടുത്തപ്പോഴും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു ?

അവൾ പുതപ്പ് വാങ്ങി ഞങ്ങളുടെ രണ്ട് പേരുടെയും പുറത്തൂടെ ഇട്ടു.. എന്നോട് വളരെ ചേർന്നു ആണ് അവൾ ഇപ്പോൾ ഇരിക്കുന്നത്.. കുറേ കണ്ണുകൾ എന്നെ നോക്കുനുണ്ട് എന്ന് എനിക്കു മനസ്സിലായി.. ?

അധികം വൈകാതെ അവൾ എന്റെ തോളിൽ ചാഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി.. എന്റെ പെണ്ണ് എന്റെ തോളിൽ കിടന്ന് ഉറങ്ങുന്നു, അത് എനിക്കു നൽകിയ നിർവ്രതി പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു..

💬 Comments

View all comments