Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]
ചെന്ന് കീ ഊരി മാറ്റി ?
' ടാ തായോളി ആണുങ്ങൾ ആണേൽ നേർക്കു നേര് നിന്ന് കളിക്കണം.. അല്ലാതെ നിന്നെ പോലെ പുറകേനു കുത്തുകയല്ല വേണ്ടത് ' സാൻ അവനു നേരെ ചാടി..
ഞാനും ജോഷുവയും സാനിനെ വട്ടം പിടിച്ചു.. അഖിലും ഗ്ലാഡ്വിനും വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി.. ?♂️
' ഞാൻ എന്തിനാ നിന്നെ ഒറ്റുന്നെ ' അഖിൽ ആണ് ചോദിച്ചത്..
' എന്ക്കിൽ നിന്റെ വാട്സ്ആപ്പ് തുറന്നു കാണിക്കു ' സാൻ പറഞ്ഞു..
അഖിൽ അവന്റെ ഫോൺ നോക്കിയപ്പോൾ അവന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു..
' ടാ സാൻ ഞാനല്ല ഈ മെസ്സേജ് അയച്ചത് ' അഖിൽ സാവധാനം പറഞ്ഞു..?
' നീയല്ലാതെ നിന്റെ തന്ത ആണോ മൈരേ നിന്റെ ഫോണിൽ നിന്ന് പിന്നെ മെസ്സേജ് അയച്ചത് ' സാൻ എന്റെ കൈയിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു..
' അവൻ അങ്ങനെ ചെയ്യതില്ലടാ '.. ഞാൻ പറഞ്ഞു.. ?
' നിനക്ക് ഞാൻ ആണോ അതോ ഈ നാറി ആണോ വലുത് ' സാൻ ചോദിച്ചു..
' ടാ അളിയാ എനിക്കു എന്നെക്കാൾ വലുതാടാ ഇവൻ ' ഞാൻ അഖിലിനെ കാണിച്ചു പറഞ്ഞു..
സാൻ പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ എന്റെ കൈ തട്ടി മാറ്റി അവിടെ നിന്നും പോയി. ?
ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു..
' ടാ ജേക്കബെ ' അഖിൽ വിളിച്ചു..
' പറ അളിയാ ' ഞാൻ അവനോടു പറഞ്ഞു.. ?
' ഞാൻ പിണങ്ങി എന്ന് വെച്ച് നീ ഇത്രയും നാൾ എന്നോട് മിണ്ടാതിരിക്കാൻ നിനക്ക് പറ്റിയല്ലോ ' അഖിലിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..
' നിനക്കും വന്ന് മിണ്ടാമായിരുന്നല്ലോ '
' നീ എന്നെ കാളും 2 മാസവും 11 ദിവസവും മൂത്തതല്ലേ... അപ്പോൾ ഞാൻ വാശി കാണിച്ചാലും നീ അല്ലേ വന്ന് എന്നോട് മിടേണ്ടത് ' അതും പറഞ്ഞു അവൻ എന്നെ കെട്ടി പിടിച്ചു.. ഗ്ലാഡ്വിനും വന്ന് ഞങ്ങളെ കെട്ടി
💬 Comments
View all comments